ജിദ്ദ:യാതൊരുവിധ അനിഷ്ട സംഭവങ്ങളും പകര്‍ച്ചവ്യാധി വ്യാപനവുമില്ലതെ വിജയകരമായി ഹജ് സംഘടിപ്പിച്ചതിന് സൗദി അറേബ്യയെ ലോകാരോഗ്യ സംഘടന അഭിനന്ദിച്ചു. ലക്ഷണക്കിന് ഹാജിമാര്‍ക്ക് ആരോഗ്യ സേവനങ്ങള്‍ നല്കാന് സൗദി വകുപ്പുകള്‍ നടത്തിയ അസാധാരണ ശ്രമങ്ങളെയും ആരോഗ്യ മേഖലാ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ലോകാരോഗ്യ സംഘടനയുമായി നിരന്തരം സഹകരിച്ചതിനെയും സംഘടന പ്രശംസിച്ചു.
ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ക്ക് ആരോഗ്യ സേവനങ്ങള്‍ നല്‍കാനും സംഘടിപ്പിക്കാനും സൗദി അധികൃതര്‍ നടത്തിയ അസാധാരണ ശ്രമങ്ങളെ അഭിനന്ദിക്കുന്നതായി ലോകാരോഗ്യ സംഘടന റീജ്യനല്‍ ഡയറക്ടര്‍ ഡോ. അഹ്മദ് അല്മുന്ദരി പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തനങ്ങളുടെ വിവിധ മേഖലകള്‍ മെച്ചപ്പെടുത്താന്‍ സൗദി ആരോഗ്യ മന്ത്രാലയവും ലോകാരോഗ്യ സംഘടനയും തമ്മിലുള്ള തുടര്‍ച്ചയായ സഹകരണവും ഏകോപനവും അഭിനന്ദനാര്‍ഹമായിരുന്നു. എല്ലാവര്ക്കും ആരോഗ്യം എന്ന ലോകാരോഗ്യ സംഘടനയുടെ പ്രാദേശിക കാഴ്ചപ്പാടിന്റെ ചട്ടക്കൂടില്‍ സൗദി അറേബ്യയുമായി സഹകരണം ശക്തമാക്കുന്നത് തുടരുമെന്നും ഡോ. അഹ്മദ് അല്മുന്ദരി പറഞ്ഞു.