അബുദാബി: യാസ് ദ്വീപിലെയും സാദിയാത്ത് ദ്വീപിലെയും സന്ദര്‍ശകര്‍ക്ക് ഈദ് അല്‍ അദ്ഹ അവധിക്കാലത്ത് അബുദാബിയിലെ രണ്ട് പ്രമുഖ വിനോദ കേന്ദ്രം ചുറ്റിക്കറങ്ങാന്‍ ഡ്രൈവറില്ലാത്ത ടാക്സികളില്‍ സൗജന്യ സവാരി ആസ്വദിക്കാം.
അബുദാബിയിലെ ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ (ഐടിസി അബുദാബി) ഒരു ട്വീറ്റില്‍, ”പൊതുജനങ്ങള്‍ക്ക് Txai എന്ന സൗജന്യ സെല്‍ഫ് ഡ്രൈവിംഗ് വാഹന സേവനം പ്രയോജനപ്പെടുത്താമെന്ന് അറിയിച്ചു.
ഈ സേവനം ഉയര്‍ന്ന നിലവാരത്തിലുള്ള സുരക്ഷയും അതുല്യമായ യാത്രയും ഉറപ്പാക്കുന്നുവെന്നും ഐടിസി അബുദാബി കൂട്ടിച്ചേര്‍ത്തു.