ഇന്ത്യയിലെ നൂറ് അതിസമ്പന്നരുടെ പട്ടികയില്‍ ഇടംപിടിച്ച വ്യവസായിയാണ് എം എ യൂസഫലി. ഏറ്റവും സമ്പന്നനായ മലയാളി കൂടിയാണ് അദ്ദേഹം. ഫോബ്സ് മാസികയുടെ കണക്ക് പ്രകാരം 43,000 കോടി രൂപയുണ്ട് എം എ യൂസഫലിക്ക്. ഇന്ത്യയിലെ സമ്പന്നരില്‍ 35ാം സ്ഥാനമാണ് അദ്ദേഹത്തിന്. വ്യവസായി എന്നതിനപ്പുറം ഒട്ടേറെ കാരുണ്യ പ്രവര്‍ത്തനങ്ങളും അദ്ദേഹം ചെയ്യുന്നുണ്ട്. യൂസഫലിയുടെ വിജയഗാഥ എല്ലാവരെയും അത്ഭതപ്പെടുത്തുന്ന ഒന്നാണ്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തന്റെ ബന്ധു നടത്തുന്ന പലചരക്ക് കടയിലെ ജീവനക്കാരനായി ആരംഭിച്ച് ഇപ്പോള്‍ മിഡില്‍ ഈസ്റ്റിലെ റീട്ടെയില്‍ രാജാവായി അറിയപ്പെടുന്ന അദ്ദേഹത്തിന്റെ ജീവിത കഥ അറിയാം. 1955 നവംബര്‍ 15ന് തൃശൂരിലെ നാട്ടികയിലാണ് എം എ യൂസഫലി ജനിച്ചത്. കുട്ടിക്കാലത്ത് ഒരു അഭിഭാഷകനാകാനായിരുന്നു യൂസഫലി സ്വപ്നം കണ്ടത്. എന്നാല്‍ ഒരു ബിസിനസ് കുടുംബത്തില്‍ ജനിച്ചത് കൊണ്ട് തന്നെ അദ്ദേഹവും ആ വഴി തിരഞ്ഞെടുത്തു. തന്റെ 16ാം വയസില്‍ യൂസഫലി ഗുജറാത്തിലെ അഹമ്മദാബാദില്‍ പിതാവിന്റെ പലചരക്ക് കടയിലാണ് തുടക്കം കുറിച്ചത്. 18ാം വയസില്‍ ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ഡിപ്ലോമ സ്വന്തമാക്കി.
പിന്നാലെ ദുബായ് ആയിരുന്നു യൂസഫലിയുടെ ലക്ഷ്യം. അവിടെ ഒരു ഗ്രോസറി ഷോപ്പ് തുടങ്ങനായിരുന്നു വിമാനം കയറിയത്. 1970കളുടെ തുടക്കത്തില്‍ ഇന്ത്യയില്‍ നിന്ന്, പ്രത്യേകിച്ച് രാജ്യത്തിന്റെ തെക്കന്‍ ഭാഗത്ത് നിന്ന്, മികച്ച തൊഴില്‍ അവസരങ്ങള്‍ തേടി മധ്യ- കിഴക്കന്‍ രാജ്യങ്ങളിലേക്ക് ചേക്കേറുന്ന കാലഘട്ടമായിരുന്നു. 1973ല്‍ ദുബായില്‍ എത്തിയ യൂസഫലി പിന്നീട് അബുദാബിയിലേക്ക് മാറി. തന്റെ ബന്ധുവിന്റെ പലചരക്ക് കടയില്‍ ജോലി ചെയ്യുന്ന അതേ സമയം, എഫ് എം സി ജി വിപണിയും കയറ്റുമതി, ഇറക്കുമതി ബിസിനസ് എങ്ങനെ മുന്നോട്ടുകൊണ്ടു പോകാമെന്ന് അദ്ദേഹം സൂക്ഷ്മമായി നിരീക്ഷിച്ചു.
സൂപ്പര്‍മാര്‍ക്കറ്റ്, ഹൈപ്പര്‍മാര്‍ക്കറ്റ് എന്നീ ശൃംഖലകള്‍ എങ്ങനെ നടത്താമെന്ന് പഠിക്കുന്നതിനായി അദ്ദേഹം ഓസ്ട്രേലിയ, ഹോങ്കോംഗ്, സിംഗപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. അങ്ങനെ 34ാം വയസില്‍ അദ്ദേഹം തന്റെ അബുദാബിയില്‍ തന്റെ ആദ്യത്തെ സൂപ്പര്‍ മാര്‍ക്കറ്റ് ആരംഭിച്ചു. പിന്നീട് ബിസിനസ് വലിയ രീതിയില്‍ വളര്‍ന്നതോടെ, 1995ല്‍ അബുദാബിയിലെ ഏറ്റവും വലി സൂപ്പര്‍ മാര്‍ക്കറ്റ് ആരംഭിച്ചു. ഇതോടെ യു എ ഇ ഭരണകൂടം യൂസഫലിയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് എല്ലാവിധ പിന്തുണയും നല്കി.
ഇന്ന് ഗള്‍ഫിലും വിദേശത്തുമായി 272 സ്റ്റോറുകളും റീട്ടെയില്‍ സെന്ററുകളുമുള്ള എം എ യൂസഫലിക്ക് 7.5 ബില്യണ്‍ ഡോളറിന്റെ വരുമാനമുണ്ട്. വിദേശത്ത് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന സ്ഥാപനം എം എ യൂസഫലിയുടെ ലുലു ഗ്രൂപ്പാണ്. ഫോബ്സ് മിഡില്‍ ഈസ്റ്റിന്റെ 2018 ലെ അറബ് ലോകത്തെ മികച്ച 100 ഇന്ത്യന്‍ വ്യവസായികളില്‍ എം എ യൂസഫലി ഒന്നാം സ്ഥാനത്താണ്. വിവാഹിതനായ എം എ യൂസഫലിക്ക് മൂന്ന് മക്കളാണുള്ളത്. എല്ലാവരും യു എ ഇയിലാണ് താമസം.