റിയാദ്- ബഹ്റൈനിലേക്ക് പോകുന്ന സൗദി പ്രവാസികള്‍ കാലാവധിയുള്ള ഇഖാമയും ആറു മാസം കാലാവധിയുള്ള പസ്പോര്‍ട്ടും റീ എന്‍ട്രിയും ബഹ്റൈന്‍ വിസയും കൂടെ കരുതണമെന്ന് കിംഗ് ഫഹദ് കോസ് വേ അതോറിറ്റി അറിയിച്ചു. ഉയര്‍ന്ന പ്രൊഫഷനുകളിലുള്ളവര്‍ക്ക് ബഹ്റൈനിലേക്ക് ഓണ്‍ അറൈവല്‍ വിസ ലഭിക്കും. മറ്റു പ്രൊഫഷനുകളിലുള്ളവര്‍ ഓണ്‍ലൈന്‍ വിസയുമായാണ് ബഹ്റൈന്‍ പാലത്തിലെത്തേണ്ടത്.
ഹൗസ് ഡ്രൈവര്‍ അടക്കം ഗാര്‍ഹിക വിസയിലുള്ളവര്‍ കാലാവധിയുളള ഇഖാമയും പാസ്പോര്‍ട്ടും റി എന്‍ട്രിയും കൂടെ കരുതുന്നതോടൊപ്പം സ്പോണ്സറോ അവരുടെ കുടുംബമോ അവരെ അനുഗമിക്കുകയും വേണം. സൗദിയിലേക്ക് വരുമ്പോള്‍ മെഡിക്കന്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്.
സൗദി പൗരന്മാര്ക്ക് ബഹ്റൈനില്‍ പോകാന്‍ മൂന്നു മാസം കാലാവധിയുള്ള തിരിച്ചറിയല്‍ കാര്‍ഡോ പാസ്പോര്‍ട്ടോ കൂടെ കരുതണം.
വാഹനങ്ങളുമായി ബഹ്റൈനിലേക്ക് പോകുന്നവര്‍ക്ക് ലൈസന്‍സ്, വാഹനത്തിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് (ഇസ്തിമാറ), സ്വന്തം വാഹനമല്ലെങ്കില്‍ ഉടമയില്‍ നിന്നുള്ള അനുമതി പത്രം എന്നിവ നിര്‍ബന്ധമാണ്. അതോറിറ്റി അറിയിച്ചു.