മെട്രോ, ട്രാം, ബസ്, അബ, ഫെറി, വാട്ടർ ടാ ക്സി എന്നിവയുടെ സർവിസ് സമയത്തിലാ ണ് മാറ്റം ദുബൈ: ബലിപെരുന്നാൾ ആഘോ ഷം പ്രമാണിച്ച് പൊതു ഗതാഗത സർവിസു കളുടെ സമയക്രമത്തിൽ മാറ്റം വരുത്തി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അ തോറിറ്റി (ആർ.ടി.എ). ആഘോഷം കണക്കി ലെടുത്ത് മെട്രോ, ട്രാം, ബസ്, അബ, ഫെറി, വാട്ടർ ടാക്സി, ജലഗതാഗത ബസ് സർവി സുകളുടെ സമയങ്ങളിലാണ് മാറ്റം വരുത്തിയത്.
മെട്രോ
ജൂൺ 26-30, ജൂലൈ ഒന്ന് തീയതികളിൽ രാ വിലെ അഞ്ചു മുതൽ പിറ്റേന്ന് പുലർച്ച ഒന്നു വരെയും ജൂൺ 25, ജൂലൈ രണ്ട് തീയതികളി ൽ രാവിലെ എട്ടു മുതൽ പിറ്റേന്ന് ഒന്നുവരെ യും ട്രെയിൻ സർവിസ് ഉണ്ടാകും.
ട്രാം
ജൂൺ 26-30, ജൂലൈ ഒന്ന് തീയതികളിൽ രാ വിലെ ആറു മുതൽ പിറ്റേന്ന് പുലർച്ച ഒന്നു വ രെ. ജൂൺ 25, ജൂലൈ രണ്ട് തീയതികളിൽ രാ വിലെ ഒമ്പതു മുതൽ പിറ്റേന്ന് പുലർച്ച ഒന്നു വരെ.
പൊതുഗതാഗത ബസുകൾ
തിങ്കൾ മുതൽ വ്യാഴാഴ്ച വരെ പുലർച്ച 4.30 മുതൽ പിറ്റേന്ന് പുലർച്ച 12.30വരെ, വെള്ളി യാഴ്ച രാവിലെ അഞ്ചുമുതൽ പിറ്റേന്ന് പുല ർച്ച ഒന്നുവരെ, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ ആറു മുതൽ പിറ്റേന്ന് ഒരുമണി വരെ
ജലഗതാഗത ബസുകൾ
ദുബൈ മറീന-മറീന വാക് ഉച്ചക്ക് 12 മുതൽ പിറ്റേന്ന് പുലർച്ച 12.11വരെ, മറീന പ്രോമനേ ഡ്-മറീന മാൾ വൈകീട്ട് 4.11 മുതൽ രാത്രി 11.17വരെ, മറീന ടെറസ്-മറീന വാക് വൈകീ ട്ട് 4.08 മുതൽ രാത്രി 11.16വരെ, ഫുൾ ലൈ ൻ വൈകീട്ട് 4.08 മുതൽ രാത്രി 10.56 വരെ.
വാട്ടർ ടാക്സി
മറീന മാൾ-ബ്ലൂ വാട്ടേഴ്സ് വൈകീട്ട് നാലുമു തൽ രാത്രി 11.40 വരെ, വൈകീട്ട് മുതൽ രാ ത്രി 11 വരെ.
അബ്രകൾ
ദുബൈ ഓൾഡ് സൂക്-ബനിയാസ് രാവിലെ
10 മുതൽ 11.20 വരെ. അൽ ഫഹിദി-സ ബ്ക രാവിലെ 10 മുതൽ രാത്രി 11.25 വരെ. അൽ ഫഹിദി-ദേര ഓൾ സൂഖ് രാവിലെ 10 മുതൽ രാത്രി 11.25 വരെ. ബനിയാസ്-സീഫ് രാവിലെ 10 മുതൽ രാത്രി 11.57 വരെ. ദു ബൈ ഫെസ്റ്റിവൽ സിറ്റി-ദുബൈ ക്രീക് ഹാർ ബർ വൈകീട്ട് നാലുമുതൽ രാത്രി 11.20 വ രെ. അൽ ജദ്ദാഫ്-ദുബൈ ഫെസ്റ്റിവൽ സിറ്റി രാവിലെ എട്ട് മുതൽ രാത്രി 11.30 വരെ, ദു ബൈ ഓൾഡ് സൂഖ് അൽ മർഫ സൂഖ് വൈ കീട്ട് 4.20 മുതൽ രാത്രി 10.50 വരെ, ദേര ഓ ൾഡ് സൂഖ്-അൽ മർഫ സൂഖ് വൈകീട്ട് 4.05 മുതൽ രാത്രി 10.35 വരെ, ശൈഖ് സായിദ് സ്റ്റേഷനിൽ നിന്നുള്ള ടൂറിസ്റ്റ് സർവിസുക ൾ വൈകീട്ട് നാലു മുതൽ രാത്രി നാലുമുതൽ രാത്രി 10.15വരെ സർവിസ് നടത്തും.
ഫെറി
അൽ ഗുദൈബ-ദുബൈ വാട്ടർ കനാൽ ഉച്ച ല് ഒന്നുമുതൽ വൈകീട്ട് ആറുവരെ, ദുബൈ വാട്ടർ കനാൽ-അൽ ഗുദൈബ ഉച്ച 2.20 മുത ൽ രാത്രി 7.20 വരെ, ദുബൈ കനാൽ-ബ്ലൂ വാ ട്ടേഴ്സ് ഉച്ച 1.50 മുതൽ വൈകീട്ട് 6.50 വരെ, ബ്ലൂവാട്ടേഴ്സ്-മറീന മാൾ ഉച്ച 2.50 മുതൽ രാ ത്രി 7.50 വരെ, മറീന മാൾ-ബ്ലൂ വാട്ടേഴ്സ് ഉച്ച ഒന്നുമുതൽ വൈകീട്ട് ആറുവരെ, ബ്ലൂ വാട്ടേഴ് സ്-ദുബൈ വാട്ടർ കനാൽ ഉച്ച 1.15 മുതൽ വൈകീട്ട് 6.15 വരെ, മറീന മാളിൽ നിന്നുള്ള ടൂറിസ്റ്റ് സർവിസ് രാവിലെ 11.30 മുതൽ വൈ കീട്ട് 4.30 വരെ, അൽ മർഫ സൂഖ്-അൽ ദു ദൈബ വൈകീട്ട് 6.15 മുതൽ രാത്രി 9.45 വ രെ അതോടൊപ്പം നാല് അവധി ദിനങ്ങളിൽ അൽ കിഫാഫ് ഹാപ്പിനസ് സെന്റർ ഒഴികെ എമിറേറ്റിലെ മറ്റെല്ലാ ഹാപ്പിനസ് സെന്ററുക ളും അവധിയായിരിക്കും. അൽ കിഫാഫ് ഹാ പ്പിനസ് സെന്റർ ആഴ്ചയിൽ ഏഴുദിവസവും പ്രവർത്തിക്കും. ഉമ്മു റാമൂൽ, ദേര, അൽ ബഷറ, ആർ.ടി.എയുടെ ആസ്ഥാനം എന്നിവ സാധാരണ പോലെ 24 മണിക്കൂറും പ്രവർത്തിക്കും