ജിദ്ദ:അടുത്ത മാസം മുതൽ സൗദിയിൽ യൂസ്ഡ് കാറുകൾക്ക് വില കുറയും. ജൂലൈ ഒന്നു മുതൽ യൂസ്ഡ് കാർ വിൽപനയിലൂടെ വ്യാപാരികൾക്ക് ലഭിക്കുന്ന ലാഭത്തിനു മാത്രം 15 ശതമാനം മൂല്യവർധിത നികുതി ബാധകമാക്കാനുള്ള സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി തീരുമാനം യൂസ്ഡ് കാർ വില കുറയാൻ ഇടയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ വ്യാപാരികൾക്ക് ലഭിക്കുന്ന ലാഭം അടക്കം യൂസ്ഡ് കാറിന്റെ ആകെ വിലക്കാണ് മൂല്യവർധിത നികുതി ഈടാക്കുന്നത്. എന്നാൽ അടുത്ത മാസം ഒന്നാം തീയതി മുതൽ യൂസ്ഡ് കാർ വിൽപനയിലൂടെ വ്യാപാരിക്ക് ലഭിക്കുന്ന ലാഭത്തിനു മാത്രമായിരിക്കും മൂല്യവർധിത നികുതി ബാധകമെന്ന് സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി പറഞ്ഞു.