അബുദാബി:പെരുന്നാള്‍ ആഘോഷിക്കാനൊരുങ്ങുന്ന തൊഴിലാളികളുടെ മനസ്സ് നിറച്ച് അബുദാബി നഗരസഭ. എല്ലാ തൊഴിലാളികള്‍ക്കും പെരുന്നാള്‍ കോടിയാണ് സമ്മാനമായി ലഭിച്ചത്. ജോലി സ്ഥലങ്ങളില്‍ നേരിട്ടെത്തി നഗരസഭാ ഉദ്യോഗസ്ഥര്‍ സമ്മാനപ്പൊതി നല്‍കി. എമിറേറ്റിലെ 100 നിര്‍മാണ കേന്ദ്രങ്ങളിലെ 1000 തൊഴിലാളികള്‍ക്കാണ് പെരുന്നാള്‍ പുടവ നല്‍കിയത്.
പൊള്ളുന്ന ചൂടിലും കഠിനാധ്വാനം ചെയ്യുന്നതിനിടെ ലഭിച്ച സമ്മാനം അപ്രതീക്ഷിതമായിരുന്നെന്നും പെരുന്നാള്‍ പുടവ സമ്മാനിച്ച ഉദ്യോഗസ്ഥര്‍ക്ക് നന്ദി പറയുന്നതായും തൊഴിലാളികള്‍ പറഞ്ഞു. മാനുഷിക, സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുക മാത്രമാണ് ഇതിലൂടെ ഉദ്ദേശിച്ചതെന്നും അടിസ്ഥാന വിഭാഗത്തെ നഗരസഭ എപ്പോഴും ചേര്‍ത്തുനിര്‍ത്താറുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.