ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
Hajj Umrah SAUDI ARABIA - സൗദി അറേബ്യ

ഹാജിമാരുടെ ഉപയോഗത്തിനായി 1000 ഇ-സ്കൂട്ടറുകൾ പൊതു ഗതാഗത അതോറിറ്റി ഏർപ്പെടുത്തി

മക്ക:ഇത്തവണ പുണ്യസ്ഥലങ്ങളിൽ ഹജ് തീർഥാടകരുടെ ഉപയോഗത്തിന് പൊതുഗതാഗത അതോറിറ്റി 1000 ഇ-സ്‌കൂട്ടറുകൾ ഏർപ്പെടുത്തി. തുടർച്ചയായി രണ്ടാം വർഷമാണ് ഈ സേവന പദ്ധതി പൊതുഗതാഗത അതോറിറ്റി നടപ്പാക്കുന്നത്. കഴിഞ്ഞ വർഷമാണ് പദ്ധതി ആദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ അതോറിറ്റി നടപ്പാക്കിയത്. പുണ്യസ്ഥലങ്ങളിൽ തീർഥാടകർക്ക് വ്യത്യസ്ത യാത്ര ഓപ്ഷനുകൾ നൽകാനും ഹാജിമാരുടെ അനുഭവം മെച്ചപ്പെടുത്താനും യാത്ര എളുപ്പമാക്കാനും ലക്ഷ്യമിട്ടാണ് ഇ-സ്‌കൂട്ടറുകൾ ഏർപ്പെടുത്തുന്നത്. പുണ്യസ്ഥലങ്ങൾക്കിടയിൽ ഹാജിമാരുടെ യാത്ര സമയം കുറക്കാനും ഇ-സ്‌കൂട്ടർ സേവനം സഹായിക്കും.
ഉപയോഗം എളുപ്പമാക്കാനും തീർഥാടകരുടെ സുരക്ഷ മുൻനിർത്തിയും ഇ-സ്‌കൂട്ടറുകൾ ഉപയോഗിക്കുന്നവർക്കു വേണ്ടി പ്രത്യേകം വേർതിരിച്ച ട്രാക്കുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. കിദാന സ്റ്റേഷൻ മുതൽ വിശുദ്ധ ഹറമിനു സമീപത്തെ ബാബു അലി സ്റ്റേഷനടുത്തുള്ള മഹ്ബസ് അൽജിന്ന് ടണൽ വരെ രണ്ടു കിലോമീറ്റർ ദൂരത്തിലാണ് ഇ-സ്‌കൂട്ടറുകൾ ഉപയോഗിക്കുന്നവർക്ക് ഇരു ദിശകളിലുമായി രണ്ടു ട്രാക്കുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഓരോ ദിശയിലുമുള്ള ട്രാക്കുകൾക്ക് 11 മീറ്റർ വീതം വീതിയുണ്ട്. ഇ-സ്‌കൂട്ടറുകൾ ശരിയാംവിധം ഉപയോഗിക്കുന്നതിൽ തീർഥാടകരെ ബോധവൽക്കരിക്കാൻ പ്രത്യേക സംഘത്തെ പൊതുഗതാഗത അതോറിറ്റി ചുമതലപ്പെടുത്തിയിട്ടുണ്ട്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!