അൽബാഹ:ഉഷ്ണ കാലം ആരംഭിച്ചിട്ടും സൗദിയുടെ മിക്ക പ്രദേശങ്ങളിലും മഴ തുടരുന്നു. വർധിച്ചു വരുന്ന മഴയുടെ തോത് പല പ്രദേശങ്ങളിലും പ്രകൃതിയിലും മാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണ്.
തെക്കൻ പ്രദേശങ്ങളായ ജിസാൻ, അൽബാഹ, അബഹ, അസീർ തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതലായി മഴ ലഭിച്ചു കൊണ്ടിരിക്കുന്നത്. മഴവെള്ളം സജീവമാക്കിയ നീർചാലുകളും വെള്ളച്ചാട്ടങ്ങളും വരെ ഈ പ്രദേശങ്ങളിലിപ്പോൾ കാണാം. വെള്ളച്ചാട്ടങ്ങളും നീർച്ചാലുകളും കാണാൻ സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്ന് സഞ്ചാരികളുടെ പ്രവാഹമാണ്.