റിയാദ്: സഊദിയിൽ
മസ്ജിദുകളുടെ മിനാരങ്ങളിൽ ടെലികോം വയർലെസ് ടവറുകളും ആന്റിനകളും സ്ഥാപിക്കുന്നതിന് അനുമതി നൽകാൻ മുനിസിപ്പിൽ ഗ്രാമവികസന മന്ത്രാലയം.
ഈ മേഖലയിൽ മുതൽമുടക്കുന്നവരെ സഹായിക്കുക, വയർലെസ് ടവറുകളും ആന്റിനകളും സ്ഥാപിക്കുന്നതിനാവശ്യമായ നിയമാവലികളിൽ വ്യക്തത വരുത്തുക, കാലോചിതമായി സമൂഹത്തിന്റെ ആവശ്യത്തിനനുസരിച്ച് സേവനം നൽകുക തുടങ്ങിയ ലക്ഷ്യങ്ങളാണ് മന്ത്രാലയത്തിന്റെ തീരുമാനത്തിന് പിന്നിൽ.
മസ്ജിദുകളുടെ മിനാരങ്ങളിലും മറ്റും വയർലെസ് ടവറുകളും ആന്റിനകളും സ്ഥാപിക്കുന്നതു സംബന്ധിച്ച് പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിനായി ഇസ്ത്തിത്‌ലാ പ്ലാറ്റ്‌ഫോം വഴി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥനത്തിലാണ് തീരുമാനം.
ടെലികോം മേഖലയിലെ സർവീസ് അനുമതി ലഭിക്കുന്നതിന് മുനിസിപ്പാലിറ്റിയിൽനിന്നുള്ള അനുമതിക്കുപുറമെ അഗ്നി ശമന സേനയുടെ അനുമതിയും ആവശ്യമാണ്. സുരക്ഷാ വകുപ്പ് ഓഫീകളുടെ സമീപത്താണ് ടവറുകൾ സ്ഥാപിക്കുന്നതെങ്കിൽ അനുബന്ധ ഡിപ്പാർട്ടുമെന്റുകളുടെ അനുമതി നേടിയിരിക്കണം.