ഗാർഹിക വിസയിലുള്ളവരുടെ ഇഖാമ മൂന്നു മാസത്തേക്കു പുതുക്കാൻ കഴിയില്ല. അവരുടെ ഇഖാമ ഒരു വർഷത്തേക്കാണ് പുതുക്കുക. വാണിജ്യാവശ്യാർഥമുള്ള തൊഴിലാളികളുടെ വിസ മാത്രമേ മൂന്നു മാസത്തേക്കു പുതുക്കാൻ സാധിക്കൂ. ഇഖാമയുടെ കാലാവധി കഴിഞ്ഞു മൂന്നു മാസത്തേക്കു കൂടി നിൽക്കണമെങ്കിൽ നിങ്ങളുടെ ഇഖാമ ഒരു വർഷത്തേക്ക് പുതുക്കണം. അതല്ലെങ്കിൽ ഇഖാമയുടെ കാലാവധി അവസാനിക്കുന്നതിനു തൊട്ടു മുൻപായി ഫൈനൽ എക്സിറ്റ് അടിക്കുക. അതിനു ശേഷം 60 ദിവസം കൂടി രാജ്യത്തു തങ്ങാൻ കഴിയും.