ദുബായ്:യു.എ.ഇയില്‍ ഔട്ട്പാസ് ലഭിക്കുന്ന അനധികൃത താമസക്കാര്‍ ഏഴു ദിവസത്തിനകം രാജ്യം വിടണം. ഏഴു ദിവസത്തിനുശേഷം രാജ്യം വിടാത്തവരില്‍നിന്ന് പ്രതിദിനം 100 ദിര്‍ഹം പിഴ ഈടാക്കുമെന്ന് ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ് കസ്റ്റംസ് ആന്‍ഡ് പോര്‍ട്‌സ് അതോറിറ്റി അറിയിച്ചു.
ഐസിപി ആപ് വഴിനിയമലംഘകര്‍ക്ക് രാജ്യം വിടാന്‍ ഔട്പാസിന് അപേക്ഷിക്കാം. നിശ്ചിത പിഴ അടക്കുന്നതോടെ കാലാവധി തീര്‍ന്ന വിസയുമായി രാജ്യത്തു തങ്ങുന്നവര്‍ ഔട്പാസ് ലഭിക്കും. പെര്‍മിറ്റ് നല്‍കിയ തീയതി മുതലാണ് ഏഴു ദിവസം കണക്കാക്കുക. യുഎഇയില്‍ ജനിച്ച കുട്ടികളുടെ വീസ നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഔട്പാസ് അപേക്ഷ നല്‍കി സ്വരാജ്യത്തേക്ക് പോകാം. ആവശ്യമായ രേഖകള്‍ക്കൊപ്പം നിശ്ചിത അപേക്ഷ പൂരിപ്പിച്ചു ഫീസടയ്ക്കുന്ന രക്ഷിതാക്കള്‍ക്ക് ഇമെയില്‍ വഴി ഔട്പാസ് നല്‍കും. കുട്ടികളുടെ പാസ്‌പോര്‍ട്ടാണ് ഔട്പാസിന് പ്രധാനമായും പരിഗണിക്കുക. രേഖകള്‍ അപൂര്‍ണവും അവ്യക്തവുമാണെങ്കില്‍ 30 ദിവസത്തിനകം അപേക്ഷ റദ്ദാകും. ഒരിക്കല്‍ നിരസിച്ച അപേക്ഷ രണ്ടു തവണ കൂടി നിരസിച്ചാല്‍ പിന്നീട് പുതിയ ഫീസടച്ച ശേഷമേ അപേക്ഷിക്കാനാകൂ. അടച്ച ഫീസ് അപേക്ഷകനു തിരിച്ചുനല്‍കും.