മക്ക:മക്കയും മദീനയും നിങ്ങളെ കാത്തിരിക്കുന്നു എന്ന ഹാഷ്ടാഗോടെ ഹജ് മന്ത്രാലയം ആരംഭിച്ചിട്ടുള്ള ബോധവൽക്കരണ ക്യാമ്പയിൻ വഴി പൊതു സ്ഥലങ്ങളിൽ ഫോട്ടോയെടുക്കുമ്പോൾ ഹാജിമാരും മറ്റും ശ്രദ്ധിക്കേണ്ട നിർദേശങ്ങൾ ഹജ് മന്ത്രാലയം വ്യക്തമാക്കി.
1 ഫോട്ടോയെടുക്കുന്നവർ അതിനു വേണ്ടി ദീർഘനേരം നിന്ന് മറ്റുള്ളവർക്ക് പ്രയാസമുണ്ടാക്കാതിരിക്കുക.
2 ത്വവാഫ് നിർവഹിക്കുന്ന സ്ഥലത്ത് ഫോട്ടോയെടുക്കാതിരിക്കുക.
3 വഴി തടസമുണ്ടാകാൻ കാരണമാകുന്ന തരത്തിൽ ഫോട്ടോയെടുക്കാതിരിക്കുക.
4 മറ്റുള്ളവരുടെ സ്വാകര്യതകൾക്ക് ഭംഗമുണ്ടാക്കുന്ന തരത്തിൽ ഫോട്ടോയെടുക്കാതിരിക്കുക
എന്നീ നാലു നിർദേശങ്ങളോടൊപ്പം വിശുദ്ധ ഭൂമിയിൽ കൂടുതൽ പുണ്യ കർമങ്ങൾ ചെയ്യുന്നതിനായി സമയം ഉപയോഗപ്പെടുത്തുവാൻ ഹാജിമാരോട് ആഹ്വാനം ചെയ്തു.