ജിദ്ദ:സ്വദേശികളുടെ വിദേശ യാത്രക്ക് ബാധകമാക്കിയിരുന്ന കൊറോണ വാക്‌സിനേഷന്‍ വ്യവസ്ഥ റദ്ദാക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയതായി ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തി. വിദേശ യാത്ര നടത്താന്‍ ആഗ്രഹിക്കുന്ന സ്വദേശികള്‍ മൂന്നു ഡോസ് കൊറോണ വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്നത് അടക്കമുള്ള ആരോഗ്യ വ്യവസ്ഥകള്‍ നേരത്തെ ജവാസാത്ത് ഡയറക്ടറേറ്റ് നിര്‍ബന്ധമാക്കിയിരുന്നു.