ദുബായ്- ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി എന്നിവയില്‍ തങ്ങളുടെ എമിറേറ്റ്‌സ് ഐഡി അപ്‌ഡേറ്റ് ചെയ്യാന്‍ യു.എ.ഇയിലെ താമസക്കാരോട് ദുബായ് കോടതി ആഹ്വാനം ചെയ്തു.
https://icp.gov.ae/service/@UAEICP എന്ന ലിങ്ക് വഴി ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഐഡികള്‍ അപ്‌ഡേറ്റ് ചെയ്യാനാകുമെന്ന് അറിയിച്ച് അതോറിറ്റി ട്വിറ്ററില്‍ സന്ദേശമിട്ടു. താമസക്കാര്‍ തങ്ങളുടെ എമിറേറ്റ്‌സ് ഐഡി അപ്‌ഡേറ്റ് ചെയ്യുന്നത് ഏതെങ്കിലും നിയമനടപടികളുടെ കാര്യത്തില്‍ ദുബായ് കോടതികള്‍ക്ക് അവരെ സമീപിക്കുന്നത് എളുപ്പമാക്കുന്നുവെന്ന് പോസ്റ്റില്‍ വിശദീകരിച്ചു.