ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
SAUDI ARABIA - സൗദി അറേബ്യ

ലക്ഷ്യം 100 ദശലക്ഷം സന്ദർശകർ ടൂറിസം മേഖലയിൽ പുതിയ കുതിച്ചുചാട്ടത്തിന് പദ്ധതിയുമായി സൗദി അറേബ്യ

റിയാദ്-യുകെ, യുഎസ്, ഷെങ്കന്‍ വിസയുള്ള യാത്രക്കാര്‍ക്കും ആ രാജ്യങ്ങളിലെ സ്ഥിര താമസക്കാര്‍ക്കും സൗദി അറേബ്യ പുതിയ തല്‍ക്ഷണ ഇ വിസ പ്രഖ്യാപിച്ചു. വിസാ, യാത്രാ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ പ്രഖ്യാപനമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സൗദി പ്രസ് ഏജന്‍സി (എസ്പിഎ) റിപ്പോര്‍ട്ട് ചെയ്തു.
വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി യാത്രക്കാര്‍ക്ക് തല്‍ക്ഷണ ഇ വിസക്ക് അപേക്ഷിക്കാം.
2030ഓടെ പ്രതിവര്‍ഷം 100 ദശലക്ഷം സന്ദര്‍ശകരെയാണ് സൗദി ലക്ഷ്യമിടുന്നത്. 2019ല്‍ ടൂറിസ്റ്റ് വിസകള്‍ ഉദാരമാക്കിയതു മുതല്‍ സൗദി അറേബ്യ ആഗോളതലത്തില്‍ അതിവേഗം വളരുന്ന ടൂറിസം വിപണികളിലൊന്നായി മാറിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം 93.5 ദശലക്ഷം സന്ദര്‍ശകര്‍ എത്തയതാണ് കണക്ക്. യാത്രക്കാര്‍ക്ക് രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിലുടനീളം തടസ്സമില്ലാത്ത യാത്രകള്‍ ഒരുക്കിയതോടെയാമ് സൗദി ടൂറിസം അതോറിറ്റി ഈ നേട്ടം കൈവരിച്ചത്. ടൂറിസം അതോറിറ്റി കഴിഞ്ഞ വര്‍ഷം ഉദാരമാക്കിയ വിസ നടപടികളിലൊന്നാണ് തല്‍ക്ഷണ ഇവിസ.
യുഎസ്, യുകെ, ഷെങ്കന്‍ വിസകള്‍ ഉള്ളവര്‍ക്കും യുകെ, യുഎസ്, യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളിലെ സ്ഥിര താമസക്കാര്‍ക്കും വിസ ഓണ്‍ അറൈവല്‍ നല്‍കുന്നതിനുള്ള നിയന്ത്രണം സൗദി അറേബ്യ നേരത്തെ വിപുലീകരിച്ചിരുന്നു.
ജിസിസിയിലെ താമസക്കാര്‍ക്കും ഇ വിസ നീട്ടി. ഈ വര്‍ഷം ആദ്യം സൗദി അറേബ്യ പുതിയ സ്‌റ്റോപ്പ് ഓവര്‍ വിസ ആരംഭിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!