എക്സിറ്റ് വിസ ലഭിക്കണമെങ്കിൽ എല്ലാ തരത്തിലുമുള്ള കുടിശ്ശിക ബില്ലുകളും അടച്ചിരിക്കണം. ഫോൺ, വൈദ്യുതി തുടങ്ങിയ ബില്ലുകളോ മറ്റേതെങ്കിലും തരത്തിലുള്ള പിഴകളോ അവശേഷിക്കുന്നുണ്ടെങ്കിൽ ഫൈനൽ എക്‌സിററ് ലഭിക്കില്ല. എല്ലാ സാമ്പത്തിക ബാധ്യതകളും തീർത്താൽ മാത്രമാണ് നാട്ടിലേക്കു മടങ്ങാനാവുക. പിഴ ഇനത്തിലോ അതല്ലെങ്കിൽ സർക്കാരിന് നൽകേണ്ട മറ്റു ഫീസുകളുടെ ഇനത്തിലോ ബാധ്യതകൾ ഉണ്ടെങ്കിൽ അതു തീർക്കാതെ ഫൈനൽ എക്‌സിറ്റ് ലഭിക്കില്ല