റിയാദ്:2030 ആകുന്നതോടെ ആഭ്യന്തര ഉത്പാദനത്തിന്റെ 10 ശതമാനം ടൂറിസം മേഖലയിൽ നിന്നായിരിക്കുമെന്ന് റിയാദ് ചേംബർ അദ്ധ്യക്ഷൻ അജ്‌ലാൻ അൽ അജ്‌ലാൻ അഭിപ്രായപ്പെട്ടു. നിലവിലെ മൂന്നു ശതമാനത്തിൽ നിന്ന് പടിപടിയായി ഉയർന്ന് 2030 ആകുന്നതോടെ പത്തു ശതമായത്തിലെത്തും. പ്രഥമ എന്റർടെയിൻമെന്റ് ആന്റ് ടൂറിസം ഇൻവെസ്റ്റിമെന്റിന്റെ പ്രഥമ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അൽഅജ്‌ലാൻ. ടൂറിസം മേഖലിയിൽ രാജ്യത്തെ സ്വകാര്യമേഖലയുടെ ശ്രദ്ധ പതിയാനാരംഭിച്ചത് വലിയ പ്രതീക്ഷയാണ് നൽകുന്നത്. വിവിധ മേഖലകളിലെ ടുറിസം സാധ്യത ഉപയോഗപ്പെടുത്താൻ സ്വകാര്യമേഖലക്കാകും. കഴിഞ്ഞ വർഷം മാത്രം 160 ലക്ഷം ടൂറിസ്റ്റുകളാണ് രാജ്യത്തെത്തിയിട്ടുള്ളത്. ഏറ്റവും കൂടുതൽ സന്ദർശകരെത്തിയ രാജ്യങ്ങളിൽ 13 സ്ഥാനം കൈവരിക്കാൻ രാജ്യത്തിനായിട്ടുണ്ട്. റിയാദ് ചേംബറിന്റെ ആഭിമുഖ്യത്തിൽ നഗരത്തിലെ എക്‌സിബിഷൻ കൺവെൻഷൻ സെന്ററിലാണ് സമ്മേളനം നടക്കുന്നത്. സൗദി ടൂറിസം മന്ത്രിയുടെ നേതൃത്വത്തിൽ ടൂറിസം മേഖലയിൽ നിന്നുള്ള നിരവധി പ്രമുഖർ സമ്മേളനത്തിൽ പങ്കെടുത്തു.