ജിദ്ദ- സൗദി അറേബ്യയില്‍ വ്യക്തികളുടെ അനുവാദമില്ലാതെ അവരുടെ ഫോട്ടോകളും വീഡിയോകളുമെടുക്കുന്നത് ശിക്ഷാര്‍ഹമായ സൈബര്‍ കുറ്റമാണ്.
വിശദ്ധ റമദാനില്‍ പൊതുസ്ഥലങ്ങളില്‍ തര്‍ക്കങ്ങള്‍ പാടില്ല എന്നതു പോലെ തന്നെ അത് മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിക്കാനും പാടില്ലാത്തതാണ്.
വിശുദ്ധ റമദാനില്‍ ഇത്തരം വീഡിയോകള്‍ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് സൈബര്‍ നിയമത്തിലെ വകുപ്പുകള്‍ ചൂണ്ടിക്കാട്ടി നിയമവിദഗ്ധര്‍ മുന്നറിയിപ്പ് ആവര്‍ത്തിക്കുന്നത്.
പൊതസ്ഥലങ്ങളിലെ അടിപിടിയുടെ ഫോട്ടോകള്‍ എടുക്കുന്നതും വീഡിയോ ചിത്രീകരിക്കുന്നതും സൈബര്‍ ക്രൈം പരിധിയില്‍ വരുന്നതാണ്. വൈറലാകുന്ന വീഡിയോക്ക് പിന്നില്‍ നിങ്ങളാണെങ്കില്‍ തടവും പിഴയും ലഭിക്കാം.
സൈബര്‍ നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരം ഒരാളുടെ ഫോട്ടോ എടുത്ത് അയാളുടെ സമ്മതമില്ലാതെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് നിയമലംഘനവും ശിക്ഷാര്‍ഹവുമാണ്. ഒരു വര്‍ഷം വരെ ജയിലും അഞ്ച് ലക്ഷം റിയാൽ വരെ പിഴയോ, സംഭവമനുസരിച്ച് രണ്ടും കൂടിയോ ശിക്ഷ ലഭിക്കാമെന്ന് അഭിഭാഷകന്‍ ബദര്‍ അല്‍ മാലികി പറഞ്ഞു. വിശുദ്ധ റമദാനില്‍ ചിലര്‍ ഇത്തരെ വീഡിയോകള്‍ക്ക് പിന്നാലെ പോകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.