റിയാദ്- സൗദിയിൽ തൊഴിൽ താമസ നിയമ ലംഘകർ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിക്കാൻ കട്ടിലുകളുടെ അടിഭാഗവും ബാൽക്കണിയും അലമാരകളും ഉപയോഗിക്കുന്നത് പഴയ കഥ. റിയാദ് പ്രവിശ്യയിൽ വാണിജ്യവകുപ്പ് ഉദ്യാഗസ്ഥരുടെ പരിശോധനയിലാണ് പുതിയ രീതി കണ്ടെത്തിയത്. അടുക്കളയിലുള്ള വലിയ ഫ്രിഡ്ജിന്റെ ഡോർ തുറന്ന് അകത്തു കടന്നാൽ കാണുന്നത് കിടപ്പുമുറിയും ഇടനാഴികയും മറ്റു സൗകര്യങ്ങളുമുള്ള നിയമ ലംഘകരുടെ താമസസ്ഥലമാണ്. റഇവിടെയാണ് തൊഴിൽ നിയമ ലംഘകർ താമസിച്ചിരുന്നത്. കസ്റ്റഡിയിലെടുത്ത നിയമലംഘകരെ ബന്ധപ്പെട്ട വകുപ്പുകൾക്കു കൈമാറിയതായി വാണ്യജ്യവകുപ്പ് വാക്താവ് പറഞ്ഞു.