ദുബൈപൊലീസിന്റെ സ്വയം നിയന്ത്രിതനിരീക്ഷണ വാഹനങ്ങൾ ഈ വർഷം അവസാനത്തോടെ നിരത്തിലിറങ്ങും.ദുബൈ പൊലീസിലെ സാങ്കേതിക വിദഗ് ധർ വികസിപ്പിച്ച എം.ഒ1, എം.ഒ വാഹനങ്ങൾ പ്രവത്തനസജ്ജമായി. പുതിയ സാങ്കേതിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്താനുള്ള ദുബൈ പദ്ധതിയുടെ ഭാഗം കൂടിയാണിത്.
ഡ്രോൺ ഘടിപ്പിച്ച എം.1 വാഹനം ഹൈവേകളിൽ വേഗ നിയന്ത്രണങ്ങളെ നിരീക്ഷിക്കുന്നതിനാണ് വിന്യസിക്കുക. ഒന്നിലധികം ക്യാമറകളുള്ള വാഹനത്തിന് വ്യക്തികളുടെ മുഖം സ്കാൻ ചെയ്ത് വിവരങ്ങൾ പൊലീസിന് കൈമാറാൻ സാധിക്കും. ഇതു മുഖേന കുറ്റവാളികൾ എന്ന് കരുതുന്നവരെ വേഗത്തിലും കൃത്യമായും തിരിച്ചറിയാൻ പൊലീസിന് സാധിക്കും. അപകട സമയങ്ങളിൽ വാഹനത്തിലെ ഡ്രോണുകൾ പകർത്തുന്ന ദൃശ്യങ്ങൾ വിലയിരുത്തി ഉടൻ നടപടി സ്വീകരിക്കാനും കുറ്റവാളികളെ കണ്ടെത്താനും പൊലീസിന്സാധിക്കും.പ്രാദേശികമായിപൊതുസുരക്ഷ നിരീക്ഷിക്കുന്നതിനാണ് എം.ഒ വാഹനംവിന്യസിക്കുക. എം.ഒ1നേക്കാൾ താരതമ്യേന വലിപ്പം കുറഞ്ഞ വാഹനമാണിത്. രണ്ട്
വാഹനങ്ങളുടെയും പ്രവർത്തനങ്ങൾ യു.എ.ഇ ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്റ്റനന്റ് ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് ആൽ നഹ്യാൻ വിലയിരുത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ കൗൺസിൽ ഓഫ് ഹാപ്പിനസ് പോസിറ്റിവിറ്റി യോഗത്തിലാണ് വാഹനം ഔദ്യോഗികമായി പുറത്തിറക്കിയിരുന്നത്.ദുബൈ എക്സ്പോ സെന്ററിൽ നാലു ദിവസമായി നടന്ന പൊലീസ് ഉച്ചകോടിയിൽ ഈ വാഹനങ്ങൾ പൊലീസ് പ്രദർശിപ്പിച്ചിരുന്നു.