റിയാദ:യാത്രക്കാരുടെ ലഗേജുകള്‍ കാര്‍ഡ്ബോര്‍ഡ് പെട്ടികളാണെങ്കില്‍ നിശ്ചിത അളവ് വ്യവസ്ഥ പാലിക്കണമെന്ന് ഗള്‍ഫ് എയര്‍ അറിയിച്ചു. നേരത്തെ ദമാമില്‍ മാത്രമുണ്ടായിരുന്ന കാര്‍ട്ടണ്‍ അളവ് പരിഷ്കാരം ഗള്‍ഫ് എയര്‍ സൗദിയിലെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും നിര്‍ബന്ധമാക്കിയിരിക്കയാണ്. ഇതോടെ കാര്‍ട്ടണ്‍ പെട്ടികളുടെ വലുപ്പം നോക്കാതെ വിമാനത്താവങ്ങളിലെത്തുന്നവര്‍ക്ക് പെട്ടി മാറ്റേണ്ട സ്ഥിതിയാണ്്.
76 സെന്റിമീറ്റര്‍ നീളവും 51 സെന്റിമീറ്റര്‍ വീതിയും 31 സെ.മീ ഉയരവുമുള്ള ബോക്സുകളാണ് ഗള്‍ഫ് എയര്‍ അംഗീകരിച്ചിട്ടുള്ളത്. ഇതറിയാതെ റിയാദ് വിമാനത്താവളത്തിലെത്തിയവരെല്ലാം പെട്ടി മാറ്റാന്‍ സ്വകാര്യ ഏജന്‍സികളെ ആശ്രയിക്കേണ്ടിവരുന്നു. 65 റിയാലാണ് ഒരു പെട്ടിക്ക് കമ്പനി ഈടാക്കുന്നത്. ഫാമിലിയായി എത്തിയവരാണ് ഏറെ കഷ്ടപ്പെട്ടത്. 23 കിലോയുടെ രണ്ട് പെട്ടികളാണ് ഒരാള്‍ക്ക് അനുവദിക്കുക. പെട്ടികളെല്ലാം ഇങ്ങനെ മാറ്റാന്‍ വലിയ സംഖ്യയാണ് നല്‍കേണ്ടി വരുന്നത്. ഗള്‍ഫ് എയര്‍ മാത്രമാണ് കാര്‍ട്ടണ്‍ അളവ് നിശ്ചയിച്ചിരിക്കുന്നത്. മറ്റു വിമാനങ്ങള്‍ക്ക് ഈ വ്യവസ്ഥയില്ല. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താന്, ശ്രീലങ്ക, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രക്കാണ് ഗള്‍ഫ് എയര്‍ ഈ നിബന്ധന വെച്ചിട്ടുള്ളത്. 2022 ജൂലൈ 10 മുതലാണ് ദമാമില്‍ ഈ വ്യവസ്ഥ നടപ്പാക്കിയത്.