റിയാദ്: സഊദി അറേബ്യ പ്രത്യേക സാമ്പത്തിക മേഖലകളിൽ നികുതി ഇളവും വാറ്റ് ഇളവും നൽകുമെന്ന് ധനമന്ത്രി. പ്രത്യേക സാമ്പത്തിക മേഖലകൾക്കിടയിലോ വിവിധ പ്രത്യേക സാമ്പത്തിക മേഖലകൾക്കിടലെ ഇടപാടുകൾക്കോ സ്ഥിരമായ മൂല്യവർധിത നികുതി (വാറ്റ്) ഇളവ് നൽകുമെന്ന് മുഹമ്മദ് അൽ ജദ്ആൻ പ്രഖ്യാപിച്ചു.
പ്രത്യേക സാമ്പത്തിക മേഖലകൾകൾക്കുള്ളിൽ 20 വർഷത്തേക്ക് നികുതിയിളവ് ഉണ്ടായിരിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. സഊദി സ്‌പെഷ്യൽ ഇക്കണോമിക് സോൺ ഇൻവെസ്റ്റ്‌മെന്റ് ഫോറത്തിൽ തിങ്കളാഴ്ച നടത്തിയ പ്രസംഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നിക്ഷേപകർക്ക് ദീർഘകാലാടിസ്ഥാനത്തിലുള്ള ആസൂത്രണം നടത്താൻ കഴിയുന്ന തരത്തിൽ 20 വർഷത്തേക്ക് നികുതിയിൽ ഇളവ് നൽകുമെന്നാണ് വാഗ്ദാനം.
തൊഴിലുടമയ്‌ക്കുള്ള സോഷ്യൽ ഇൻഷുറൻസ് നികുതിക്കും പ്രത്യേക സാമ്പത്തിക മേഖലകളിലെ കമ്പനികൾ തമ്മിലുള്ള ഇടപാടുകൾക്കും പ്രത്യേക സാമ്പത്തിക മേഖലയിലെ കമ്പനികൾ തമ്മിലുള്ള ഇടപാടുകൾക്കും ഞങ്ങൾ സ്ഥിരമായ ഇളവ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2023 ൽ പോസിറ്റീവ് റേറ്റിംഗ് നേടിയ ഏക രാജ്യം സഊദി അറേബ്യയാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
റിയാദിലെ സഊദി സ്‌പെഷ്യൽ സോൺ ഇൻവെസ്റ്റ്‌മെന്റ് ഫോറത്തിൽ മറ്റ് മന്ത്രിമാർക്കൊപ്പം ഇക്കണോമിക് സിറ്റീസ് ആൻഡ് സ്‌പെഷ്യൽ സോൺ അതോറിറ്റി (ഇക്സ) ചെയർമാനും ഇൻവെസ്റ്റ്‌മെന്റ് മന്ത്രി ഖാലിദ് അൽ ഫാലിഹ് ലൈസൻസ് കൈമാറി. ഓട്ടോ മൊബൈൽ, ഐസിടി, കൃഷി, എയ്‌റോസ്‌പേസ്, പെട്രോകെമിക്കൽസ്, ഖനനം, പുനരുപയോഗ ഊർജം തുടങ്ങി വിവിധ മേഖലകളിലായി 285 ബില്യൺ റിയാൽ മൂല്യമുള്ള കരാറുകൾ ഒപ്പ് വെച്ചിട്ടുണ്ട്. പ്രാദേശികവും അന്തർദേശീയവുമായ സാമ്പത്തിക കരാറുകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള രാജ്യത്തിന്റെ കഴിവുകളെ പ്രത്യേക സാമ്പത്തിക മേഖലയുടെ പിന്തുണയുടെ വഴികൾ മന്ത്രി ഫോറത്തിൽ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പങ്കുവെച്ചു.