RIYADH – ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിര്‍ വഴി ഫാമിലി വിസിറ്റ് വിസകള്‍ ദീര്‍ഘിപ്പിക്കാനുള്ള അപേക്ഷകള്‍ എളുപ്പത്തില്‍ നല്‍കാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കുമെന്ന് അബ്ശിര്‍ പറഞ്ഞു. കാലാവധി അവസാനിക്കുന്നതിനു ഏഴു ദിവസം മുമ്പു മുതല്‍ കാലാവധി അവസാനിച്ച് മൂന്നാം ദിവസം വരെ ഓണ്‍ലൈന്‍ വഴി ഫാമിലി വിസിറ്റ് വിസകള്‍ ദീര്‍ഘിപ്പിക്കാന്‍ സാധിക്കും.
അബ്ശിറില്‍ തങ്ങളുടെ അക്കൗണ്ടില്‍ പ്രവേശിച്ച് ഫാമിലി മെമ്പേഴ്‌സ് ടാബില്‍ നിന്ന് സേവനങ്ങള്‍ (ഖിദ്മാത്ത്), ഫാമിലി വിസിറ്റ് വിസ ദീര്‍ഘിപ്പിക്കല്‍ എന്നിവ യഥാക്രമം തെരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കിയും രേഖകള്‍ അറ്റാച്ച് ചെയ്തും ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിക്കുകയാണ് വേണ്ടതെന്ന് അബ്ശിര്‍ പറഞ്ഞു.