ദോഹ:സൗദി അറേബ്യ ലോക സമ്പദ്വ്യവസ്ഥയുടെ തലസ്ഥാനവും ലോകത്തിന്റെ ശ്രദ്ധാകേന്ദ്രവുമായി മാറിയതായി ഖത്തര്‍ ഇക്കണോമിക് ഫോറത്തില്‍ സൗദി നിക്ഷേപ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. വരാനിരിക്കുന്ന ദശകങ്ങള്‍ക്കുള്ള സാമ്പത്തിക കാഴ്ചപ്പാട് സൗദി അറേബ്യക്കുണ്ട്. ഇത് മേഖലയില്‍ ക്രിയാത്മകമായി പ്രതിഫലിക്കും. വലിയ തോതിലുള്ള വളര്‍ച്ചക്കാണ് സൗദി അറേബ്യ സാക്ഷ്യം വഹിക്കുന്നത്. ജി-20 രാജ്യങ്ങളില്‍ ഏറ്റവും വലിയ സാമ്പത്തിക വളര്‍ച്ചയുള്ളത് സൗദിയിലാണ്. ഗള്‍ഫ് രാജ്യങ്ങളെ പൊതുവിപണിയായാണ് സൗദി അറേബ്യ കാണുന്നതെന്നും നിക്ഷേപ മന്ത്രി പറഞ്ഞു.
ബ്ലൂംബെര്‍ഗ് മീഡിയ കമ്പനിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ത്രിദിന ഖത്തര്‍ ഇക്കണോമിക് ഫോറത്തിന് ചൊവ്വാഴ്ച രാവിലെയാണ് തുടക്കമായത്. ലോകത്തെങ്ങും നിന്നുള്ള 32 ഔദ്യോഗിക സംഘങ്ങള്‍ അടക്കം രണ്ടായിരത്തിലേറെ പേര് ഫോറത്തില്‍ പങ്കെടുക്കുന്നുണ്ട്.