കുവൈത്ത് സിറ്റി:തങ്ങളുടെ ആവശ്യങ്ങളോട് ബന്ധപ്പെട്ടവര്‍ അനുകൂലമായി പ്രതികരിക്കാത്ത പക്ഷം അടുത്തയാഴ്ച കുവൈത്ത് എയര്‍വെയ്‌സിന്റെ ഒരു വിമാനവും പറക്കില്ലെന്ന് കുവൈത്ത് എയര്‍വെയ്‌സ് കമ്പനി പൈലറ്റുമാരുടെ സീനിയര്‍ ഇന്‍സ്ട്രക്ടര്‍ ക്യാപ്റ്റന്‍ മുവഫഖ് അല്‍മഊദ് പറഞ്ഞു. കുവൈത്ത് എയര്‍പോര്‍ട്ടിനു മുന്നില്‍ പൈലറ്റുമാര്‍ നടത്തിയ കുത്തിയിരുപ്പ് സമരത്തില്‍ പങ്കെടുത്താണ് ക്യാപ്റ്റന്‍ മുവഫഖ് അല്‍മഊദ് സര്‍ക്കാറിനെ ഭീഷണിപ്പെടുത്തിയത്. ആഭ്യന്തര മന്ത്രാലയം എന്തിനാണ് ഈ പ്രശ്‌നത്തില്‍ ഇടപെടുന്നത്. ഇത് വിമാനത്താവളമാണ്, പോലീസ് സ്റ്റേഷനല്ല.
വിമാന സര്‍വീസ് നടത്താന്‍ പോകുമ്പോള്‍ ധരിക്കുന്ന വേഷമാണ് തന്റേത്. എന്തിനാണ് സുരക്ഷാ സൈനികര്‍ എന്നെ തടയുന്നത്. ഞങ്ങള്‍ സര്‍ക്കാര്‍ മേഖലക്കു കീഴിലാണോ, അതല്ല, സ്വകാര്യ മേഖലക്കു കീഴിലാണോ എന്ന് ആരും പറയുന്നില്ല. വകുപ്പ് മന്ത്രി പറയുന്നതു പോലെ ഞങ്ങള്‍ സര്‍ക്കാര്‍ ജീവനക്കാരാണോ, അതല്ല, സ്വകാര്യ ജീവനക്കാരാണോ എന്ന് അവര്‍ക്കും അറിയില്ല. കുത്തിയിരുപ്പ് സമരം നടത്തുന്നവരെല്ലാവരും എന്റെ സഹോദരങ്ങളാണ്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ലെങ്കില്‍ അടുത്തയാഴ്ച ഒരു വിമാനവും പറക്കില്ല.