റിയാദ്:സൗദിയിലേക്ക് ഗാർഹിക തൊഴിലാളികളുടെ വിസ സ്റ്റാമ്പ് ചെയ്യണമെങ്കിൽ തൊഴിലാളികളുടെ ചുരുങ്ങിയ പ്രായ പരിധി 24 വയസ് ആയിരിക്കുമെന്ന് മാനവശേഷി തൊഴിൽ മന്ത്രാലയം. ഉപഭോക്താക്കളിലൊരാളുടെ ചോദ്യത്തിനു മറുപടിയായാണ് മുസാനിദ് പോർട്ടൽ തൊഴിൽ വകുപ്പ് വഴി വിശദീകരണം നൽകിയത്. നിബന്ധനകൾ പാലിക്കാത്ത വിസ അപേക്ഷകൾ നിരസിക്കപ്പെടും. മുസാനിദ് പോർട്ടൽ വഴി തന്നെ വിസ അപേക്ഷ സ്റ്റാറ്റസ് അറിയാൻ കഴിയുമെന്ന് മന്ത്രാലയം വ്യക്തമാക്കി.