അസീർ: പ്രവിശ്യയിലെ ഖമീസ് മുശൈത്തിൽ ഇന്നും കനത്ത മഞ്ഞുവീഴ്ച. കനത്ത മഴയ്ക്ക് പിന്നാലെ മഞ്ഞുവീഴുകയായിരുന്നു. ഖമീസ്’ ന്യൂ സനയ്യ റോഡിലെ ഷാറ ജവാസാത്തിലാണ് പത്ത് മിനിറ്റ് നീണ്ടു നിന്ന മഞ്ഞുവീഴ്ച ഉണ്ടായത്. എന്നാൽ കഴിഞ്ഞ ദിവസം ഖമീസ് മുശൈത്തിന്റെ വിവിധ ഭാഗങ്ങളിലും അബഹയിലെ അൽ സുദയിലും ശക്തമായ മഞ്ഞുവീഴ്ചയാണ് അനുഭവപ്പെട്ടത്. ഇന്നത്തെ മഞ്ഞുവീഴ്ചയിൽ അൽപ്പനേരം ഗതാഗതം തടസ്സപ്പെട്ടെങ്കിലും വൈകാതെ പുനരാരംഭിച്ചു. അസാധാരാണ പ്രതിഭാസം എന്ന രീതിയിൽ ഇവിടങ്ങളിലെ മഞ്ഞുവീഴ്ചയെ കുറിച്ച് പഠനം നടത്താൻ ദേശീയ കാലാവസ്ഥാ കേന്ദ്രം മേധാവി ഡോ: അയ്മൻ ഗുലാം കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു.