റിയാദ്:ഈ മാസം 21ന് ആദ്യ ഹജ്ജ് സംഘമെത്തും. ജൂൺ 22ന് രാത്രി വരെ ഹാജിമാരുടെ വരവ് തുടരും. ജൂലൈ ഒന്നിനാണ് ഹാജിമാരുടെ മടക്കയാത്ര തുടങ്ങുക. ഓഗസ്റ്റ് രണ്ടിന് അർധരാത്രിയോടെ മുഴുവൻ ഹാജിമാരും സൗദി അറേബ്യ വിടും.
ഹാജിമാരെ എത്തിക്കുന്ന വിമാനങ്ങൾക്ക് ജനറൽ അതോറ്റി ഓഫ് സിവിൽ ഏവിയേഷൻ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു. വിദേശങ്ങളിൽ നിന്ന് ഹാജിമാരെ എത്തിക്കുമ്പോൾ സൗദി വിമാനത്താവളങ്ങളിൽ രണ്ട് മണിക്കൂറിലധികം തിരിച്ചുകൊണ്ടുപോകുമ്പോൾ മൂന്നു മണിക്കൂറിലധികവും തങ്ങാൻ പാടില്ല. 400 ലധികം യാത്രക്കാരുള്ള വിമാനങ്ങൾക്ക് നാലു മണിക്കൂർ സമയം അനുവദിക്കും. കാലാവസ്ഥ പ്രതികൂലമാണെങ്കിൽ ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കണം.
ഹാജിമാരെ തിരിച്ചുകൊണ്ടുപോകുമെന്നുള്ള ഉറപ്പിന് എല്ലാ വിമാനങ്ങളും പ്രത്യേക ബാങ്ക് ഗ്യാരന്റി നൽകണം. യാത്ര ഷെഡ്യൂളുകൾ നേരത്തെ അംഗീകരിച്ചിരിക്കുകയും വേണം.
ഹാജിമാരെ മറ്റുയാത്രക്കാരിൽ നിന്ന് വേർതിരിച്ചാണ് ഹജ്ജ് ടെർമിനലിൽ എത്തിക്കേണ്ടത്. അവരുടെ ലഗേജുകളും പ്രത്യേകം മാർക്ക് ചെയ്യണം. ഓരോ സ്റ്റേഷനിലും ഹജ്ജ് കാര്യങ്ങൾക്ക് ഓരോ എയർലൈനും പ്രത്യേക മാനേജറെ നിയമിക്കണം. ഒരൊറ്റ ഹാജിയും മൂന്നുമാസത്തിലധികം സൗദിയിൽ താമസിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. സിവിൽ ഏവിയേഷൻ ആവശ്യപ്പെട്ടു.