ജിദ്ദ:മലയാളികൾക്ക് ഒരിക്കലും ഒഴിച്ചുകൂടാനാകാത്ത പച്ചക്കറി വിഭവങ്ങളിൽ ഒന്നാണ് പപ്പായ. മലയാളി പല പേരുകളിലാണ് പപ്പായയെ വിളിക്കുന്നത്. സൗദി അറേബ്യ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ പപ്പായ കൃഷി മുമ്പെങ്ങുമില്ലാത്ത വിധം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയാണ്. നിലവിൽ സൗദി അറേബ്യക്ക് ആവശ്യമുള്ള പപ്പായയുടെ 95 ശതമാനവും ഇവിടെ തന്നെ കൃഷി ചെയ്ത് ഉൽപ്പാദിപ്പിക്കുന്നുണ്ട്. വൻ മുന്നേറ്റമാണ് പപ്പായ കൃഷിയിൽ രാജ്യം കൈവരിച്ചത്.
പപ്പായ കൃഷി സൗദിയിലെ കർഷകർക്ക് വൻ ലാഭവും നൽകുന്നുണ്ടെന്ന് കാർഷിക മന്ത്രാലയം പുറത്തുവിട്ട വീഡിയോയിൽ വ്യക്തമാക്കുന്നു. ഈത്തപ്പന തോട്ടങ്ങളുടെ നാടായ സൗദി അറേബ്യയിൽ പപ്പായ കൃഷി ഈയിടെയാണ് വ്യാപകമായ രീതിൽ ആരംഭിച്ചത്. ജിസാനിലാണ് കൃഷി ഏറെയുള്ളത്.