കുവെെറ്റ്: കുവെെറ്റിൽ വിദേശികളുടെ ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നത് ഒരു വർഷത്തേക്ക് മാത്രമാക്കി. ഇനിമുതൽ എല്ലാ വർഷവും ലെെസൻസ് പുതുക്കേണ്ടി വരും. നിലവിൽ 3 വർഷമായിരുന്നു വിദേശികളുടെ ലെെസൻസ് കാലാവധി. ഇതാണ് അധികൃതർ ചുരുക്കിയിരിക്കുന്നത്. എന്നാൽ ഹൗസ് ഡ്രൈവർമാരുടെ ലൈസൻസ് കാലാവധി മൂന്ന് വർഷമായി തുടരും.
3 വർഷം കാലാവധിയുള്ള ഡ്രൈവിങ് ലൈസൻസ് മാറ്റുന്നതിലുള്ള നിബന്ധനകൾ പാലിക്കാതെ വന്നപ്പോൾ ആണ് നിയന്ത്രണങ്ങൾ കുടുപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ 10 വർഷത്തേക്കാണ് ലെെസൻസ് നൽകിയിരുന്നത്. ഇത് പിന്നീട് 3 വർഷത്തേക്ക് മാറ്റുകയായിരുന്നു. അതാണ് ഇപ്പോൾ ഒരു വർഷത്തേക്ക് മാറ്റിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതലാണ് ഒരു വർഷത്തേക്ക് മാത്രമാക്കി നിയമം എത്തിയത്. പുതിയ നിയമം ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു.
ഗതാഗത നിയമലംഘനങ്ങൾ വിദേശി ഡ്രെെവർ നടത്തുന്നത് കണ്ടെത്തിയാൽ ശിക്ഷ ലഭിക്കും. 15 ബ്ലാക്ക് പോയിന്റ് നിയമ ലംഘനത്തിൽ കണ്ടെത്തിയാൽ 3 മാസത്തേക്ക് ഡ്രൈവറുടെ ലൈസൻസ് പിൻവലിക്കും. രണ്ടാം തവണ 12 പോയിന്റ് ലഭിച്ചാൽ 6 മാസത്തേക്ക് ലൈസൻസ് പിൻവലിക്കും മൂന്നാം തവണയും 10 പോയിന്റ് കവിഞ്ഞാൽ 9 മാസത്തേക്ക് ഡ്രൈവറുടെ ലൈസൻസ് പിൻവലിക്കും. നാലാം തവണ 8 പോയിന്റ് കവിഞ്ഞാൽ ഒരു വർഷത്തേക്ക് ലൈസൻസ് താൽക്കാലികമായി പിൻവലിക്കും.
കൂടാതെ അഞ്ചാമത്തെ തവണയും നിയമലംഘനം ആവർത്തിക്കുകയാണെങ്കിൽ ഡ്രൈവറുടെ ലൈസൻസ് പിൻവലിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. രാജ്യത്ത് ഗതാഗത നിയമ ലംഘനങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ആണ് ഇത്തരത്തിൽ നിയനം കർശനമാക്കാൻ തീരുമാനിച്ചിരിക്കുന്നത്.