ദമാം: സഊദിയിൽ പുതിയ ഒരു ദേശീയ വിമാനക്കമ്പനികൂടി വരുന്നു. ദമാമിലെ കിംഗ് ഫഹദ് എയർപോർട്ടിൽ നിന്നാണ് പുതിയ എയർലൈൻ സർവീസ് നടത്തുക. ഇതിനായി എയർ കാരിയർ ലൈസൻസിനുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങിയതായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.2030-ഓടെ 250-ലധികം അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ സർവീസ് നടത്താൻ കഴിയുന്ന ഒരു വിമാനക്കമ്പനിയാണ് അതോറിറ്റി ലക്ഷ്യമിടുന്നത്. പ്രതിവർഷം 330 ദശലക്ഷം യാത്രക്കാർക്ക് യാത്ര സൌകര്യം ചെയ്തു കൊടുക്കും വിധമാണ് പുതിയ വിമാന കമ്പനി പ്രവർത്തിക്കുകയെന്നും അതോറിറ്റി വിശദീകരിച്ചു.
ജിദ്ദ കേന്ദ്രമായി പ്രവർത്തിക്കുന്ന സഊദി എയർലൈൻസ്, നാസ് എയർലൈൻസ്, റിയാദ് കേന്ദ്രമായി പ്രവർത്തനമാരംഭിക്കാനിരിക്കുന്ന റിയാദ് എയർ എന്നിവയാണ് നിലവിൽ വിമാന കമ്പനികൾ.