മക്ക:വിദേശങ്ങളിൽ നിന്നെത്തുന്ന ഹജ് തീർഥാടകർക്ക് താമസസൗകര്യം നൽകാൻ സജ്ജീകരിച്ച വീടുകൾക്കുള്ള ലൈസൻസ് അപേക്ഷകൾ ശവ്വാൽ അവസാനം വരെ സ്വീകരിക്കുമെന്ന് പിൽഗ്രിംസ് ഹൗസിംഗ് കമ്മിറ്റി അറിയിച്ചു. സ്വന്തം വീടുകൾ ഹാജിമാരെ പാർപ്പിക്കാൻ വാടകക്ക് നൽകാൻ ആഗ്രഹിക്കുന്ന സൗദി പൗരന്മാർ എത്രയും വേഗം മക്ക നഗരസഭയുടെയും സിവിൽ ഡിഫൻസിന്റെയും അംഗീകാരങ്ങളുള്ള എൻജിനീയറിംഗ് ഓഫീസുകളെ സമീപിച്ച് ലൈസൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കണം.
കെട്ടിടങ്ങളിൽ മുഴുവൻ സുരക്ഷാ വ്യവസ്ഥകളും മറ്റു വ്യവസ്ഥകളും പാലിച്ച ശേഷമാണ് ലൈസൻസ് നടപടിക്രമങ്ങൾക്ക് അംഗീകൃത എൻജിനീയറിംഗ് ഓഫീസുകളെ സമീപിക്കേണ്ടത്. എൻജിനീയറിംഗ് ഓഫീസുകൾ കെട്ടിടങ്ങൾ പരിശോധിച്ച് വ്യവസ്ഥകൾ പൂർണമാണെന്ന് ഉറപ്പുവരുത്തി സർട്ടിഫിക്കറ്റ് അനുവദിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് പിൽഗ്രിംസ് ഹൗസിംഗ് കമ്മിറ്റി കെട്ടിടങ്ങൾക്ക് ലൈസൻസുകൾ അനുവദിക്കുകയെന്നും കമ്മിറ്റി പറഞ്ഞു.
ഹജ്: പാർപ്പിടങ്ങൾക്കുള്ള ലൈസൻസ് അപേക്ഷാ തിയതി ശവ്വാൽ അവസാനം വരെ നീട്ടി
