ജിദ്ദ:മയക്കുമരുന്ന് ഉപയോഗിക്കുന്ന കേന്ദ്രങ്ങളില്‍ പിടിയിലാകുന്ന എല്ലാവര്‍ക്കും, അവര്‍ മയക്കുമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞില്ലെങ്കില്‍ കൂടി ജയില്‍ ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ പറഞ്ഞു.
മയക്കുമരുന്നുകള്‍ ഉപയോഗിക്കാന്‍ സജ്ജീകരിക്കുന്ന സ്ഥലങ്ങളില്‍ വെച്ച് പിടിയിലാകുന്ന എല്ലാവര്‍ക്കും തടവ് ശിക്ഷ ലഭിക്കും. ഇത്തരം കേന്ദ്രങ്ങളില്‍ വെച്ച് പിടിയിലാകുന്നവര്‍ മയക്കുമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞില്ലെങ്കില്‍ പോലും തടവ് ശിക്ഷ ലഭിക്കുമെന്നാണ് പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരികകുന്നത്.
മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നവരെ കര്‍ക്കശമായി കൈകാര്യം ചെയ്യാന്‍ ഉന്നതാധികൃതര്‍ കടുത്ത നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടൈന്ന് സൗദി സീരിയല്‍ താരം ഫായിസ് അല്‍മാലികി പറഞ്ഞു. അടുത്ത വര്‍ഷാദ്യം മുതല്‍ (ഹിജ്‌റ 1445) മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലാ ജീവനക്കാരെയും മയക്കുമരുന്ന് പരിശോധനക്ക് വിധേയമാക്കുമെന്നും ഫായിസ് അല്‍മാലികി പറഞ്ഞു.