ജിദ്ദ:നല്ല ഉറക്കത്തിന്റെ പ്രാധാന്യം സ്വദേശികളേയും പ്രവാസികളേയും ഉണര്‍ത്തി സൗദി ആരോഗ്യ മന്ത്രാലയം. ഉറക്കം വരുന്നില്ലെങ്കില്‍ കിടക്കാന്‍ പോകരുതെന്നും കിടന്ന് ഇരുപത് മിനിറ്റ് കഴിഞ്ഞിട്ടും ഉറക്കമില്ലെങ്കില്‍ എഴുന്നേല്‍ക്കുന്നതാണ് ഉചിതമെന്നും മന്ത്രാലയം ഉണര്‍ത്തുന്നു.
രാത്രി നന്നായി ഉറങ്ങിയില്ലെങ്കില്‍ അത് നമ്മുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കും. രോഗപ്രതിരോധ ശേഷി ദുര്ബലമാകാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും മാനസിക സമ്മര്‍ദ്ദത്തിനും കാരണമാകുകയും ചെയ്യും.
ക്ഷീണത്തിനും ക്ഷോഭത്തിനും പകല്‍ സമയങ്ങളില്‍ ഉണ്ടാകുന്ന ഉറക്കത്തിനുമൊക്കെ കാരണം രാത്രിയിലെ ഉറക്കക്കുറവാണ്. കണ്ണിന് ചുറ്റുമുള്ള കറുത്ത പാടിന് വരെ ഉറക്കമില്ലായ്മ ഒരു കാരണമാണ്.
ഉറക്കം മനുഷ്യന് ഏറെ അനുവാര്യമായ കാര്യമാണ്. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്‍, അത് ശരീരത്തെയും മനസ്സിനെയും ഒരുപോലെ ബാധിക്കാം. ഹൃദ്രോഗം, അമിത വണ്ണം, പ്രമേഹം എന്നിവയെ ചെറുക്കുന്നതിലും മാനസികസമ്മര്‍ദങ്ങള്‍ കുറക്കുന്നതിലും നല്ല ഉറക്കത്തിന് വലിയ പ്രാധാന്യമുണ്ട്.
പല കാരണങ്ങള്‍ക്കൊണ്ടും രാത്രിയില്‍ നല്ല ഉറക്കം ലഭിക്കാതെ വരാം.
രാത്രിയില്‍ നന്നായി ഉറങ്ങാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍:
1. ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്യുക.
2. നേരത്തെ അത്താഴം കഴിക്കുക.
3. രാത്രി ഉറങ്ങാനായി കൃത്യമായ ഒരു സമയം നിശ്ചയിക്കുക. എന്നും കൃത്യ സമയത്ത് തന്നെ ഉറങ്ങാന്‍ കിടക്കുന്നത് ഉറക്കം ലഭിക്കാന്‍ സഹായിക്കും.
4. ഉറങ്ങാനുള്ള സമയത്ത് റൂമിലെ ലൈറ്റ് ഓഫ് ചെയ്യാം.
5. വറുത്തതും, കൊഴുപ്പടങ്ങിയതും, എരിവുള്ളതുമായവ ഭക്ഷണങ്ങള്‍ രാത്രി കഴിക്കുന്നത് ഒഴിവാക്കുക.
6. പകല്‍ സമയത്ത് വ്യായാമം ചെയ്യുക.
7. രാത്രി ഉറങ്ങുന്നതിന് മുമ്പ് ഒരു ഗ്ലാസ് പാല് കുടിക്കുന്നത് ഉറക്കം ലഭിക്കാന്‍ സഹായിക്കും. നേന്ത്രപ്പഴം, കിവി, മത്തന്‍ വിത്ത്, ബദാം, ഓട്സ്, തേന്‍ തുടങ്ങിയവ രാത്രി ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണ്.