ജിദ്ദ: പ്രിസൺസ് ജനറൽ ഡയറക്ടറേറ്റിനെ സമീപിച്ച് നിങ്ങളുടെ സ്‌പോൺസറുടെ കേസ് സ്റ്റാറ്റസ് എന്താണെന്ന് അന്വേഷിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിന് പ്രിസൺസ് ഡയറക്ടറേറ്റ് അംഗീകാരമുള്ള ഓഫീസ് അധികൃതരുമായി ബന്ധപ്പെട്ട ശേഷമായിരിക്കണം പ്രിസൺസ് ഡയറക്ടറേറ്റ് സന്ദർശിക്കേണ്ടത്. അവരുടെ സഹായത്തോടെ ഡയറക്ടറേറ്റിൽ നിന്ന് സ്‌പോൺസറുടെ കേസുമായി ബന്ധപ്പെട്ട സ്റ്റാറ്റസ് വിവരങ്ങളുടെ ലെറ്റർ സംഘടിപ്പിക്കുകയും അതു ജവാസാത്തിന് സമർപ്പിക്കുകയും ചെയ്യണം. തുടർന്ന് നിങ്ങൾക്ക് എക്‌സിറ്റ് നടപടികൾ പൂർത്തിയാക്കാനാവും. ഇതോടൊപ്പം മനുഷ്യ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയത്തിലെ സ്‌പോൺസറും തൊഴിലാളിയും തമ്മിലുള്ള തർക്ക പരിഹാര വകുപ്പിനെ സമീപിച്ചും പരിഹാരം തേടണം.