ജിദ്ദ:സൗദിയുടെ മിക്ക പ്രദേശങ്ങളിലും അടുത്ത വ്യാഴാഴ്ച വരെ മഴയും ഇടിയും മിന്നലും തുടരുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. അസീർ, അൽബാഹ, ജിസാൻ, മക്ക, നജ്‌റാൻ, അൽഖാസിം, റിയാദ്, ഹായിൽ മേഖലകളിൽ മണിക്കൂറിൽ 55 കിലോമീറ്ററിൽ കൂടുതൽ വേഗതയുള്ള പൊടിക്കാറ്റിനും സാധ്യതയുണ്ട്. ഈ പ്രദേശങ്ങൾ പേമാരിയും ആലിപ്പഴ വർഷവുമുണ്ടാകും. തബൂക്ക്, മദീന, അൽജൗഫ്, വടക്കൻ അതിർത്തികൾ എന്നിവടങ്ങളിലും കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്നും ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കണമെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു.