റിയാദ്:സൗദിയിൽ ഹൗസ് ഡ്രൈവർമാർ അടക്കമുള്ള ഗാർഹിക തൊഴിലാളികൾ പുതിയ വിസയിലെത്തിയാൽ സ്‌പോൺസർമാരുടെ അടുക്കൽ എത്തുന്നവത് വരെ റിക്രൂട്ടമെന്റ് സ്ഥാപനങ്ങളുടെ ഉത്തരവാദിത്വത്തിലായിരിക്കുമെന്നും പിന്നീട് എകസ്റ്റ് റീ എൻട്രി വിസയിലെത്തുന്ന സമയങ്ങളിൽ ജോലിചെയ്യുന്ന സ്‌പോൺസർമാരുടെ ഉത്തരവാദിത്വത്തിലായിരിക്കുമെന്നും സൗദി പാസ്‌പോർട്ടു വിഭാഗം(ജവാസാത്ത്) വ്യക്തമാക്കി. ഒരോ സമയത്തും രാജ്യത്തെത്തുന്ന വീട്ടുജോലിക്കാരെ സ്വീകരിച്ച് സംരക്ഷിക്കേണ്ടത് ചുമതലപ്പെട്ടവരുടെ ബാധ്യതയാണ്. വീഴ്ച വരുത്തിയാൽ ഉത്തരവാദിത്വം റിക്രൂട്ടമെന്റ് ഏജൻസിയോ സ്‌പോൺസറോ വഹിക്കേണ്ടി വരുമെന്നും ജവാസാത്ത് വ്യക്താമാക്കി. സൗദിയിലെത്തുന്ന ഗാർഹിക തൊഴിലാളികളെ സ്വീകരിച്ച് വീട്ടിലെത്തിക്കാനും സംരക്ഷണം നൽകാനും മറ്റൊരാളെ ചുമതലപ്പെടുത്താനുള്ള വക്കാലത്ത് ഓൺ ലൈനായി നൽകുന്ന സർവ്വീസ് അടുത്തിടെ ജവാസാത്ത് ആരംഭിച്ചിട്ടുണ്ട്. ജവാസാത്തിന്റെ ഓൺലൈൻ സർവീസ് പോർട്ടലായ അബ്ഷിർ വഴിതന്നയാണ് വക്കാലത്ത് ഇഷ്യൂ ചെയ്യുന്നതിനും റദ്ദാക്കുന്നതിനും സമീപിക്കേണ്ടത്.