മടക്കയാത്രയുടെ ഉറപ്പാക്കിയ ടിക്കറ്റുമായി വിമാനത്താവളത്തിലെത്തിയാൽ ജവാസാത്ത് ഫൈനൽ എക്സിറ്റ് നൽകുമെന്നു പറയുന്നത് ശരിയല്ല. അതു സാധ്യമല്ല. അങ്ങനെ ഫൈനൽ എക്സിറ്റ് വിമാനത്താവളത്തിൽനിന്നു ലഭിക്കില്ല. ഫൈനൽ എക്സിറ്റ് നിയമപരമായി ലഭിക്കുന്നതിന് ആദ്യം നിങ്ങൾ ചെയ്യേണ്ടത് ഇഖാമ പുതുക്കുകയാണ്. ഇപ്പോൾ ഒരു വർഷത്തേക്ക് ഇഖാമ പുതുക്കണമെന്നില്ല. മൂന്നു മാസത്തേക്കും ഇഖാമ പുതുക്കാൻ സാധിക്കും. ഇഖാമ പുതുക്കുന്നതിനുള്ള മൂന്നു മാസത്തെ ഫീസ് അടച്ച് ഇഖാമ പുതുക്കിയ ശേഷം ഫൈനൽ എക്സിറ്റ് സമ്പാദിക്കാൻ കഴിയും. ഫൈനൽ എക്സിറ്റ് അടിച്ച ശേഷം 60 ദിവസം കൂടി രാജ്യത്തു തങ്ങാനും സാധിക്കും. ഇഖാമ നിലവിലുള്ള ഒരു വിദേശിക്ക് ഫൈനൽ എക്സിറ്റിൽ നാട്ടിലേക്കു മടങ്ങണമെങ്കിൽ ജവാസാത്തിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി മാത്രമേ സാധിക്കൂ.