റിയാദ്- ഏപ്രില്‍ 20 റമദാന് 29ന് വ്യാഴാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രിം കോടതി രാജ്യത്തെ എല്ലാ മുസ്ലിംകളോടും ആവശ്യപ്പെട്ടു. നഗ്ന നേത്രങ്ങള്‍, ടെലിസ്കോപ്പ് എന്നിവ വഴി മാസപ്പിറവി കാണുന്നവര്‍ ഏറ്റവും അടുത്ത കോടതിയെ അറിയിച്ച് സാക്ഷ്യപ്പെടുത്തണം. ഇക്കാര്യം എല്ലാവരും ഗൗരവത്തിലെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
അതേസമയം റിയാദില്‍ സൂര്യാസ്തമയത്തിന് ശേഷം 24 മിനുട്ട് കഴിഞ്ഞാണ് ചന്ദ്രന് അസ്തമിക്കുകയെന്നും ആകാശം തെളിഞ്ഞതാണെങ്കില്‍ മാസപ്പിറവി ദശ്യമാകുമെന്നുമാണ് സൗദിയിലെ ഗോള ശാസ്ത്രജ്ഞര്‍ പറയുന്നത്.