ദുബായ്- നഗരത്തിലെ ട്രാഫിക് സിഗ്നലുകൾ കൂടുതൽ സ്മാർട്ടാകുന്നു.
അപകട രഹിതമായ വാഹനഗതാഗതം, സുരക്ഷിതമായ കാൽനട യാത്ര എന്നിവ ലക്ഷ്യമിട്ടാണ് പുത്തൻ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നഗരത്തിലെ ട്രാഫിക് സിഗ്നലുകൾ നവീകരിക്കുന്നത്.
സെൻസറുകളുടെ സഹായത്തോടെ വാഹനങ്ങളുടെയും കാൽനടക്കാരുടെയും ചലനം നിരീക്ഷിച്ചാണ് സിഗ്‌നൽ പ്രവർത്തിപ്പിക്കുക.
2024 ഓടെ നഗരത്തിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് സ്മാർട്ട് സംവിധാനം എത്തിക്കാനാണ് ഭരണകൂടം ഉദ്ദേശിക്കുന്നത്.
നഗരത്തിൽ റോഡുകളിൽ അപകടം പൂർണമായി ഇല്ലാതാക്കുകയാണ് ലക്ഷ്യം.