റിയാദ്: മലബാർ പ്രവാസികളുടെ കേന്ദ്രമായ കരിപ്പൂരിലേക്കും കേരളത്തിലെ പ്രധാന വിമാനത്താവളമായ കൊച്ചിയിലേക്കും വൻ ഓഫറുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ്. 240 റിയാലിന് വൺവെ ടിക്കറ്റ് നിരക്ക് ആണ് ഇന്ത്യയിലെ ബജറ്റ് വിമാന കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസ്സ് പ്രഖ്യാപിച്ചിരിക്കുന്നത്. 240 റിയാലിന് മുതൽ സഊദിയിൽ നിന്ന് വിവിധ ദിവസങ്ങളിൽ സർവ്വീസുകൾ ലഭ്യമാണ്. അതായത് 5281 രൂപയാണ് ടിക്കറ്റ് നിരക്ക് കാണിക്കുന്നത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കിഴക്കൻ സഊദിയിൽ നിന്ന് കരിപ്പൂരിലേക്കാണ് ഏറ്റവും കുറഞ്ഞ നിരക്കിൽ പ്രഖ്യാപിച്ച ഒരു സെക്ടർ. 240 റിയാൽ ഓഫറിൽ ഈ മാസം വ്യത്യസ്ത ദിവസങ്ങളിൽ ടിക്കറ്റുകൾ ലഭ്യമാണ്. ദമാമിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിലേക്കുള്ള സർവ്വീസിൽ ഇക്കൊണമി ക്ലാസിൽ ആണ് ഈ നിരക്ക്. ഏപ്രിൽ 11, 12, 25, 26, ദിവസങ്ങളിൽ 240 റിയാലിനും 27, 30 തിയ്യതികളിൽ 350 റിയാലിനും ദമാമിൽ നിന്ന് കരിപ്പൂരിലേക്ക് ടിക്കറ്റുകൾ ഇപ്പോൾ ലഭ്യമാണ്. അർദ്ധരാത്രി 12:10 ന് ദമാമിൽ നിന്ന് പറന്നുയരുന്ന വിമാനം രാവിലെ 07:05 നാണ് കരിപ്പൂരിൽ ഇറങ്ങുന്നത്. ഹാൻഡ് ബാഗിന് പുറമെ 30 കിലോ ലഗേജും അനുവദിക്കുന്നുണ്ട്.
അതേസമയം, ദമാമിൽ നിന്ന് കൊച്ചിയിലേക്ക് ഏപ്രിൽ 11 മാത്രമാണ് ഈ ഓഫർ നിലവിലുള്ളത്. നിലവിൽ ആഴ്ചയിൽ ഒരു സർവ്വീസ് മാത്രമാണ് കൊച്ചിയിലേക്ക് ദമാമിൽ നിന്ന് എക്സ്പ്രസ്സ് സർവീസ് നടത്തുന്നുള്ളൂ. ചൊവ്വാഴ്ച മാത്രം. ഏപ്രിൽ മൂന്നാമത്തെ ചൊവ്വാഴ്ച അതായത് ഏപ്രിൽ 25 നാണ് പിന്നെ നിരക്ക് കുറവുള്ളത്. എന്നാൽ, അന്ന് 500 റിയാൽ ആണ് നിരക്ക്. ടിക്കറ്റുകൾ വാങ്ങാനായി ഫ്ലൈ നാസ് വെബ്സൈറ്റ് സന്ദർശിക്കാം.
https://www.airindiaexpress.in/home
https://www.airindiaexpress.in/homeഎയർ ഇന്ത്യ എക്സ്പ്രസ്സ് സൈറ്റിൽ കാണിക്കുന്ന ടിക്കറ്റ് ഓഫറുകൾ താഴെ കാണാം