റിയാദ്- ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് സൗദി അറേബ്യയില്‍ സ്വകാര്യമേഖലക്ക് നാലു ദിവസത്തെ അവധി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. ഏപ്രില്‍ 20ന് (റമദാന് 29) വ്യാഴാഴ്ച ഡ്യൂട്ടി അവസാനിച്ചതിന് ശേഷം നാലു ദിവസത്തെ അവധിയാണ് തൊഴിലാളികള്‍ക്ക് നല്‍കേണ്ടത്. എന്നാല്‍ വാരാന്ത അവധി വരുന്നതിനാല്‍ അതിന് പകരം മറ്റു ദിവസങ്ങളില്‍ അവധി നല്‍കണമെന്ന തൊഴില്‍ നിയമം തൊഴിലുടമ പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.