മക്ക- ഒരു ഉംറയുടെ ശരാശരി സമയം 104 മിനിറ്റാണെന്ന് ഇരുഹറംകാര്യ വിഭാഗം വ്യക്തമാക്കി. ത്വവാഫിന്റെ തുടക്കം മുതൽ സഅ്‌യിന്റെ അവസാനം വരെയുള്ള സമയമാണിത്. സഫ – മർവക്കിടയിലെ നടത്തമായ സഅ്‌യിന് 44 മിനിട്ടാണ് ശരാശരി ആവശ്യമുള്ളത്. ത്വവാഫിന് ശേഷം സഅ്‌യ് ചെയ്യാൻ 11 മിനിട്ട് നടക്കണം. ത്വവാഫിന് 49 മിനിട്ടാണ് എടുക്കുക. റമദാനിലെ ആദ്യപത്തിലെ സമയമാണിത്. എന്നാൽ ജനത്തിരക്ക് കൂടുന്നതിന് അനുസരിച്ച് ഇതിൽ വ്യത്യാസമുണ്ടാകും.