ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ

റമദാനിൽ ഉംറ ആവർത്തിക്കാൻ ആരെയും അനുവദിക്കില്ലെന്ന് മന്ത്രാലയം



മക്ക – റമദാനിൽ ഉംറ ആവർത്തിക്കാൻ ആരെയും അനുവദിക്കില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. റമദാനിൽ ഓരോരുത്തർക്കും ഒരു തവണ ഉംറ കർമം നിർവഹിക്കാൻ അവകാശമുണ്ട്. എല്ലാവർക്കും ഉംറ നിർവഹിക്കാൻ അവസരമൊരുക്കാൻ ശ്രമിച്ച് ഉംറ ആവർത്തിക്കാൻ ആരെയും അനുവദിക്കില്ല. റമദാനിൽ ഒരു തവണ മാത്രം ഉംറ നിർവഹിക്കുന്നത് മറ്റുള്ളവർക്ക് സമാധാനത്തോടെയും അനായാസമായും ഉംറ നിർവഹിക്കാൻ അവസരമൊരുക്കും.
ഉംറ കർമം നിർവഹിക്കാൻ നുസുക് ആപ്പ് വഴി പെർമിറ്റ് നേടൽ നിർബന്ധമാണ്. പെർമിറ്റിൽ നിർണയിച്ച സമയം കൃത്യമായി പാലിക്കുകയും വേണം. ഉംറ കർമം നിർവഹിക്കാൻ പെർമിറ്റിൽ നിർണയിച്ച സമയത്തിൽ മാറ്റം വരുത്താൻ കഴിയില്ല. എന്നാൽ പെർമിറ്റിൽ നിശ്ചയിച്ച സമയമാകുന്നതിനു മുമ്പായി നുസുക് ആപ്പ് വഴി പെർമിറ്റ് റദ്ദാക്കി പുതിയ പെർമിറ്റ് നേടാവുന്നതാണ്. അപ്പോയിന്റ്‌മെന്റുകൾ സ്ഥിരമായി അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്. ബുക്കിംഗിനായി ഒരു അപ്പോയിന്റ്‌മെന്റ് കണ്ടെത്തിയില്ലെങ്കിൽ പിന്നീട് സെർച്ച് ആവർത്തിക്കാവുന്നതാണെന്നും ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

NEWS - ഗൾഫ് വാർത്തകൾ

യുഎഇയില്‍ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കുറഞ്ഞു

അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ മാസത്തേക്ക് ബാധകമായ ഇന്ധന വില ദേശീയ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. സൂപ്പര്‍
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി

ജിദ്ദ: അമേരിക്കയിൽ വീശിയടിച്ച ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി.യുഎസിലെ സഊദി അറേബ്യയുടെ അംബാസഡർ രാജകുമാരി റീമ ബിന്റ് ബന്ദർ വെള്ളിയാഴ്ച ഹൂസ്റ്റണിലെ കോൺസൽ
error: Content is protected !!