മക്ക – പുണ്യറമദാനിലെ അവസാന പത്തില്‍ വിശുദ്ധ ഹറമില്‍ ഇഅ്തികാഫ് ഇരിക്കുന്നവരുടെ (ഭജനമിരിക്കല്‍) സേവനത്തിന് 100 ഡോക്ടര്‍മാരെ നിയമിക്കും. ഇതിന് ഹറംകാര്യ വകുപ്പും ആരോഗ്യ മന്ത്രാലയവും ധാരണയിലെത്തി. ഇഅ്തികാഫ് ഇരിക്കുന്നവരുടെ ആരോഗ്യ, സുരക്ഷ മുന്‍നിര്‍ത്തി അവര്‍ക്ക് ആവശ്യമായ ആരോഗ്യ പരിചരണങ്ങള്‍ നല്കാന് ഹറമിലെ പ്രത്യേക സ്ഥലങ്ങളില്‍ ഇരുപത്തിനാലു മണിക്കൂറും ഡോക്ടര്‍മാര്‍ സേവനമനുഷ്ഠിക്കും. മുന്‍കൂട്ടി പ്രത്യേകം പെര്‍മിറ്റുകള്‍ നേടുന്നവര്‍ക്കാണ് ഹറമില്‍ ഇഅ്തിഫ് ഇരിക്കാന്‍ സ്ഥലങ്ങള്‍ അനുവദിക്കുക. തങ്ങളുടെ അവശ്യവസ്തുക്കള്‍ സൂക്ഷിക്കാന്‍ ഇവര്‍ക്ക് ലോക്കറുകളും അലമാരകളും അനുവദിക്കും.