റിയാദ്: റമസാനിൽ ഇഫ്താർ പദ്ധതികൾക്കായി സാമ്പത്തിക സംഭാവനകൾ ശേഖരിക്കുന്നത് നിഷിദ്ധമാണെന്ന് ഇസ്‌ലാമിക കാര്യ മന്ത്രാലയം ഇമാമുമാർക്ക് മുന്നറിയിപ്പ് നൽകി.
വിശുദ്ധ റമസാനെ സ്വീകരിക്കുന്നതിന് ഒരുക്കമായി, ആരാധകർക്ക് സേവനം നൽകുന്നതിന് പള്ളികൾ ഒരുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇസ്ലാമിക കാര്യ, കോൾ ആൻഡ് ഗൈഡൻസ് മന്ത്രി ഷെയ്ഖ് ഡോ. അബ്ദുല്ലത്തീഫ് അൽ-ഷൈഖ് എല്ലാ മന്ത്രാലയ ശാഖകൾക്കും സർക്കുലർ പുറപ്പെടുവിച്ചു.
ഇമാമുകളും മുഅദ്ദിൻ മാരും അവരുടെ ജോലിയിൽ പൂർണ്ണമായ ക്രമം പാലിക്കണമെന്നും അത്യാവശ്യമല്ലാതെ റമസാനിൽ ഹാജരാകാതിരിക്കാൻ പാടില്ലെന്ന് ഡോ. അൽ-ഷൈഖ് പറഞ്ഞു.
ഉമ്മുൽ ഖുറ കലണ്ടർ പാലിക്കാനും റമസാനിൽ കൃത്യസമയത്ത് ഇഷാ പ്രാർത്ഥനയുടെ ബാങ്ക് നിർവഹിക്കാനും ഇമാമുകളോടും മുഅദ്ദിനോടും ഡോ. അൽ-ഷൈഖ് ആവശ്യപ്പെട്ടു.