മക്ക : മക്കയിലും പരിസരങളിലും അടുത്ത ദിവസങ്ങളിൽ കനത്ത മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് ‘ഡിസാസ്റ്റർ മാനേജ്‌മെന്റ്’ മുന്നറിയിപ്പ് നൽകി. ശക്തമായ മഴ വെള്ളപ്പൊക്കത്തിനും വെള്ളം കെട്ടിനിൽക്കുന്നതിനും കാരണമാകുമെന്നും ഇത്തരം പ്രദേശങ്ങളിലേക്ക് പോകുന്നതിൽ ജാഗ്രത കാണിക്കണമെന്നും മുന്നറിയിപ്പുണ്ട്. അടുത്ത ബുധനാഴ്ച വരെയാണ് മുന്നറിയിപ്പ്. കാലവസ്ഥ വ്യതിയാനത്തിനും സാധ്യതയുണ്ട്. ശക്തമായ പൊടിക്കാറ്റുമുണ്ടായേക്കും.
കാലാവസ്ഥാ വ്യതിയാനങ്ങളിൽ ഇടിമിന്നലുമുണ്ടാകും. തായിഫ്, അദം, മെയ്‌സൻ, അൽഉർദിയാത്ത് എന്നിവിടങ്ങളിൽ പേമാരിയ്ക്കും ആലിപ്പഴ വർഷവും ഉണ്ടാകും. ഖുലൈസ്, റെയ്ഗ്, അൽകാമിൽ, ജാംജൂം, ബഹ്‌റ തുടങ്ങിയ സ്ഥലങ്ങളിലും മഴയും ഇടിമിന്നലുമുണ്ടാകും.