GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ട്രാഫിക് പിഴ നേരത്തെ അടച്ചാല്‍ ഇളവു ലഭിക്കും


ഷാര്‍ജ – ഷാര്‍ജയില്‍ വാഹനമോടിക്കുന്നവര്‍ ട്രാഫിക് പിഴ നേരത്തെ അടച്ചാല്‍ 35 ശതമാനം വരെ ഇളവ് ലഭിക്കും. ചൊവ്വാഴ്ച ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. 2023 ഏപ്രില്‍ ഒന്നു മുതലാണ് പുതിയ തീരുമാനം പ്രാബല്യത്തില്‍ വരിക.
നിയമലംഘനം നടത്തിയ തീയതി മുതല്‍ 60 ദിവസത്തിനുള്ളില്‍ പിഴ അടയ്ക്കുകയാണെങ്കില്‍ വാഹനമോടിക്കുന്നവര്‍ക്ക് 35 ശതമാനം കിഴിവ് ലഭിക്കും. നിയമലംഘനം നടത്തി 60 ദിവസത്തിനും ഒരു വര്‍ഷത്തിനും ഇടയില്‍ പിഴയടച്ചാല്‍ 25 ശതമാനം ഇളവ് ലഭിക്കും. ഈ കിഴിവ് പിഴ തുകക്ക് മാത്രമേ ബാധകമാകൂ. ഇംപൗണ്ട്‌മെന്റ് ഫീസ് ഉണ്ടെങ്കില്‍ അത് പൂര്‍ണമായും തീര്‍പ്പാക്കേണ്ടതുണ്ട്.
ട്രാഫിക് നിയമലംഘനം നടത്തി ഒരു വര്‍ഷത്തിനു ശേഷം അടച്ചാല്‍ പിഴയിലോ ഫീസിലോ കിഴിവുകളൊന്നും ബാധകമല്ല. അബുദാബിയിലും സമാനമായ ഒരു സ്‌കീം നിലവില്‍ വന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!