റിയാദ്- സൗദി തലസ്ഥാന നഗരമായ റിയാദിലെ ബത്ഹയിലും സമീപ പ്രദേശങ്ങളിലും പിടിച്ചുപറിക്കാരുടെയും കള്ളന്മാരുടെയും ശല്യം ദിനം പ്രതി വര്‍ദ്ധിച്ചു വരുന്നു. നിരവധി പേരാണ് കവര്‍ച്ചക്കാരില്‍നിന്നുള്ള അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത്. എല്ലാവര്ക്കും പറയാനുള്ളത് സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്നു മാത്രമാണ്.
കഴിഞ്ഞ ദിവസം ലുലുവില്‍നിന്ന് നടന്ന് സഫ മക്കയുടെ കോര്‍ണറില്‍ എത്തിയപ്പോള്‍ ഭാഗ്യത്തനാണ് പോക്കറ്റടിക്കാരനില്‍നിന്ന് രക്ഷപ്പെട്ടതെന്ന് കോഴിക്കോട് സ്വദേശി യുനസ് പരപ്പില്‍ പറയുന്നു. പോക്കറ്റിലിട്ട കൈ പിടിച്ചതിനെ തുടര്‍ന്ന് പോക്കറ്റടിക്കാരന് കേരള മാര്‍ക്കറ്റിലെ ഇടവഴി ഓടിക്കളഞ്ഞുവെന്ന് അദ്ദേഹം പറയുന്നു.
കോഴിക്കോട് ജില്ലക്കാരനായ നൗഷാദും പിടിച്ചുപറി അനുഭവം പങ്കുവെക്കുന്നു.
ഫെബ്രുവരി 10 നാണ് സൗദിയില്‍ എത്തിയതെന്നും റിയാദ് മെട്രോ പ്രൊജക്റ്റിലെ രാത്രി ജോലി കഴിഞ്ഞ് രാവിലെ അഞ്ച് മണിക്ക് സൈറ്റിനു പുറത്ത് വാഹനത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. സമീപത്തെത്തിയ ആള് വലിയ വെട്ടുകത്തി വീശുകയും ബാഗ് പിടിച്ചു പറിച്ചു കൊണ്ടുപോകുകയും ചെയ്തു. ബാഗില്‍ പാസ്പോര്ട്ട്ഉണ്ടായിരുന്നു. പുതിയ പാസ്പോര്‍ട്ടിന് അപേക്ഷിച്ചിരിക്കയാണ് നൗഷാദ്.
ദേഹത്തെക്ക് തുപ്പുകയും അതു തുടക്കുന്നുവെന്ന വ്യാജേന പോക്കറ്റടിക്കുന്ന സംഭവങ്ങളും വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.